ചട്ടുകാലന്‍ ആപ്പാച്ചന്‍ തലകറങ്ങി വീണു !
ബണ്ട് റോഡ് ജംഗ്ഷനു സമീപം വേമ്പനാട്ടൂ കായലിലേക്കു തിരിയുന്ന റോഡിനു ഓരമായിട്ടൂള്ള കള്ളുഷാപ്പിനു സമീപമാണ്ണ്‍ സംഭവം നടന്നത്. സംഭവത്തിന് ടിയാണ്റ്റെ ആത്മ മിത്റങ്ങാളയ ഗൂലാന്‍ വറ്‍ഗ്ഗീസും വരാല്‍ വാസുവും സാക്ഷികളായിരുന്നു.
തലകറങ്ങി വീണതിനു ശേഷം ഉടന്‍ കണ്ണുമിഴിച്ച് മലയാളമെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയാത്ത ഏതോ ഭാഷയില്‍ ചില വിക്റുത ശബ്ദങ്ങള്‍ ആപ്പാച്ചന്‍ പുറപ്പെടുവിക്കുക ഉണ്ടായി. അനന്തരം ടി യാണ്റ്റെ ചുണ്ട്, മോണ, കിറി എന്നു വിശേഷിപ്പിക്കുന്ന ഭാഗങ്ങള്‍ ഓം എന്ന രൂപത്തില്‍ വളയുകയും, ഒരു ദീറ്‍ഘനിശ്വാസത്തോടെ അദ്ദേഹം അബോധാവസ്തയില്‍ പ്റവേശിക്കുകയും ചെയ്തു.
ചട്ടുകാലന്‍ ആപ്പാച്ചന്‍ കള്ളുകുടിച്ച് തലകറങ്ങി വീണതാണെന്ന് വായനക്കാറ്‍ ധരിക്കുന്നുണ്ടാവാം.
ചട്ടുകാലനാവുന്നതിനു മുന്‍പ് ആപ്പാച്ചന്‍ ഒരു ചെത്തു കാരന്‍ ആയിരുന്നല്ലോ? തുടര്‍ന്നാണ് അദ്ദേഹം ചെത്തു തെങ്ങില്‍ നിന്ന് താഴേവീണ് കാല്‍ ഒടിയുകയും ചട്ടുകാലന്‍ എന്ന നാമം സ്വീകരിക്കുകയും ഉണ്ടായത്.
തെങ്ങില്‍ പിന്നീട് കയറിയില്ലെങ്കിലും തണ്റ്റെ പ്രവ്റുത്തി മണ്ടലമായ കള്ളുഷാപ്പില്‍ ദിവസവും എത്തി അവിടെ വരുന്ന സുഹ്റുത്തുക്കളുമായി ഒന്നും രണ്ടും പറഞ്ഞിരിക്കുക അദ്ദേഹത്തിണ്റ്റെ സ്തിരം പരിപാടി ആയിരുന്നു. അന്നും പതിവുപോലെ രാവിലെ എത്തി രണ്ടുകുപ്പി പുലരി അകത്താക്കി മറ്റു സുഹ്റുത്തുക്കളുമായി സംഭാഷണത്തില്‍ മുഴുകുകയാണ് ഉണ്ടായത്. കൊടമ്പുളി ഇട്ടുവെച്ച തലേന്നത്തെ അയലക്കറി തന്നോട് മേടിച്ചു കഴിച്ച് പാത്രവും വിരലുകളും വ്റുത്തിയായി നക്കി വെടിപ്പാക്കുക ഉണ്ടായി എന്ന് കറിക്കാരന്‍ രാജേഷ് നായറ്‍ പ്രസ്താവിക്കുക ഉണ്ടായി.
അസാധാരണമാം വിധം കള്ള് അകത്തു ചെന്നതല്ല ആപ്പാച്ചന്‍ തല കറങ്ങി വീഴാന്‍ കാരണമായത്.
പിന്നെ അതിനു ഹേതുവായ സംഭവം എന്ത്?
ആപ്പാച്ചന്‍ തലകറങ്ങി വീണതും കുമരകം ടൂറിസവും തമ്മില്‍ ഉള്ള ബന്ധം എന്ത്?
തലകറങ്ങി വീണതിനു ശേഷം എന്തു സംഭവിച്ചു?
എന്നെല്ലാം ഉള്ള ആയിരം ഡോളര്‍ ചോദ്യങ്ങള്‍ പലഭാഗത്തും തൂങ്ങി ആടിക്കൊണ്ടിരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. അവയുടെ ഉത്തരങ്ങള്‍ ഇപ്റകാരമാണ്.
ചട്ടുകാലന്‍ ആപ്പാച്ചന്‍ തലകരങ്ങി വീണതും അദ്ദേഹത്തിണ്റ്റെ സുഹ്റുത്തുക്കളായ ഗുലാന്‍ വറുഗ്ഗീസും വരാല്‍ വാസുവും മറ്റു കുടിയന്‍മാരും ചേറ്‍ന്ന് അദ്ദേഹത്തെ ഉണറ്‍ത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റി. പച്ചവെള്ളം, ചൂടുവെള്ളം, കള്ള് തുടങ്ങിയ പാനീയങ്ങള്‍ മുഖത്ത് ഒഴിക്കുകയും കുലുക്ക്, ഇടി, തൊഴി തുടങ്ങിയ ശാരീരിക പ്റയോഗങ്ങള്‍ ടോട്ടലായും ചെയിഞ്ചായും നടത്തുകയും ചെയ്ത്തു. ആപ്പാച്ചണ്റ്റെ ശരീരം "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ ..." എന്ന് അശേഷം അനക്കമില്ലാതെ കിടന്നു. ക്ഷമ നശിച്ച കുടിയന്‍മാറ്‍ തുടറ്‍ന്നും കുടിച്ച് വെളിവു കെട്ടുകൊണ്ടിരുന്നു.
അതി ബുദ്ധിമാനായ ഗുലാന്‍ വാസു പെട്ടന്ന് തണ്റ്റെ അണ്ടര്‍ വെയറിണ്റ്റെ പോക്കറ്റില്‍ നിന്ന് കറുത്ത ബെറി എന്ന ഫോണ്‍ പുറത്തെടുത്ത് ൯൯൯ എന്ന നമ്പറ്‍ വിളിച്ച് ഇപ്രകാരം പറഞ്ഞു. " ഞാന് വണ്ടുറോട്ടി ക്ഷാപ്പീന്നാണ്ണ്‍ വിളിക്കണത്. ഇവടെ ചെത്തുകാരന്‍ ... ഛെ ... ചട്ടുകാലന്‍ ആപ്പാച്ചന്‍ തലകറങ്ങി വീണ് കെടക്യേണ്ണ്‍ ... നിങ്ങാ വേഗം വന്ന് എവനെ ആശൂത്റീ കൊണ്ടുപോണം. വെക്കട്ടേ ... തേങ്ങ്സ്സ് ... "
തുടറ്‍ന്ന് അതിവേഗം ഒരു വാഹനം വരുകയും അതില്‍ ചട്ടുകാലന്‍ ആപ്പാച്ചനെ വൈക്കം ഗവണ്‍മണ്റ്റ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്ത്തു.
കുമരകം ടൂറിസം എന്ന സംഭവം കുമരകത്തെ മൊത്തമായും അടുത്തുള്ള അച്ചിനകം, കുടവെച്ചൂറ്‍, വെച്ചൂറ്‍, ബണ്ട് റോഡ്, ഇടയാഴം എന്നീ സമീപ പ്രദേശങ്ങളെ ചില്ലറയായും ബാധിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി.
വൈക്കോലും നെല്ലും മറ്റും കടത്തിയിരുന്ന കെട്ടുവള്ളങ്ങള്‍ രൂപം മാറി കട്ടിലും കിടക്കയുമിട്ട് കായലില്‍ ചുറ്റാന്‍ തുടങ്ങി. വിദേശത്തു നിന്നും വരുന്ന വിദേശികളും, സ്വദേശത്തുനിന്നും വരുന്ന സ്വദേശികളൂം ആയ വെളം കാണാതെ കിടക്കുന്ന മനുഷ്യരാശികളെ കെട്ടുവള്ളത്തില്‍ കിടത്തി കായല്‍ ചുറ്റാന്‍ തുടങ്ങി.
രാത്റി കായലില്‍ നിറുത്തിയിട്ടിരിക്കുന്ന കെട്ടുവള്ളങ്ങളിലെ പനമ്പട്ട കൊണ്ടുമറച്ച മുറികളില്‍ അവരുടെ മധു വിധു സാമാന്യം തരക്കേടില്ലാതെ മുന്നേെറി. വള്ളം തുഴയുന്ന മാന്യന്‍മാറ്‍ പനമ്പട്ടയില്‍ ഓട്ടയിട്ട് അകത്തു നടക്കുന്ന സത്പ്രവ്റുത്തികള്‍ കണ്ട് സായൂജ്യ മടഞ്ഞു.
ഇതിലെന്തു തെറ്റ്? ടൂറിസം കൊണ്ടെന്തു കലഹം?
എന്ന് വായനക്കാറ്‍ നെറ്റി ചുളിച്ചേക്കാം.
കുമരകം പക്ഷിസങ്കേതം എന്ന പൊന്ത കാടുകളില്‍ മധുവിധുവിണ്റ്റെ തിരക്ക് വറ്‍ദ്ധിച്ചതോടെ അവിടെനിന്ന് മൂറ്‍ഖന്‍, അണലി തുടങ്ങിയ ശാന്ത ജീവികള്‍ കുടവെച്ചൂറ്‍, വെച്ചൂറ്‍ തുടങ്ങിയ സമിപ ഭാഗങ്ങളിലേക്ക് മാറി താമസിക്കാന്‍ ആരംഭിച്ചു. കവണാറ്റിന്‍ കര പോലെയുള്ള കുഗ്ഗ്രാമങ്ങളിലെ കള്ളൂഷാപ്പുകള്‍ കള്ള്, മുന്തിരി കള്ള് എന്നുള്ള ബോറ്‍ഡുകള്‍ എടുത്തുമാറ്റി റിസോര്‍ട്ട്, പാറ്‍ലറ്‍ എന്നീ നാമധേയങ്ങള്‍ സ്വീകരിച്ചു.
ഇവയില്‍ അതിഭയങ്കരം, ഗജകേസരി എന്നു പറയുന്ന മാറ്റം വന്നത് വസ്തുവിണ്റ്റെ വിലക്കാണ്. കുളപ്പായലും, കണ്ടലും നിറഞ്ഞു നിന്നിരുന്ന കായല്‍ ചതുപ്പുകള്‍ക്ക് പൊന്നും വിലകൊടുത്തു മേടിക്കാന്‍ ഇന്ത്യന്‍ ടൈ കെട്ടിയ എച്ചിക്കുട്ടികള്‍ കുമരകം വെച്ചൂറ്‍ ഭാഗ്ഗങ്ങളില്‍ നാല്‍ക്കാലികളില്‍ പാഞ്ഞു നടന്നു. ചതുപ്പുകള്‍ക്ക് പൊന്നും വില കിട്ടിയ അടിയാന്‍മാറ്‍ അതിന് നിരപ്പു നിലങ്ങള്‍ വാങ്ങി മാളികകള്‍ പണിയുകയും തികയാത്ത പണത്തിന് കടം വാങ്ങി കടക്കാരാവുകയും ചെയ്ത്തു.
ഈ സംഭവങ്ങള്‍ എല്ലാം ചേെറ്‍ത്ത് കുമരകം വെച്ചൂറ്‍ ഭാഗത്തുള്ള ചരിത്ത്രകാരന്‍മാറ്‍ "കുമരകം ടൂറിസം" എന്നു നാമകരനം ചെയ്ത് ചരിത്രത്തില്‍ രേഖപ്പെടുത്തി. അനന്തരം ചരിത്റകാരന്‍മാറ്‍ കുമരകം ടൂറിസത്തേെപറ്റി സംവാദങ്ങളും അപവാദങ്ങളും സംഘടിപ്പിക്കുകയും പണം പിരിച്ചെടുക്കുകയും ചെയ്ത്തു. ചുവപ്പു വേഷം ധരിച്ച കമ്യൂണിസ്റ്റുകള്‍ ഇതിനെ പിന്തിരിപ്പന്‍ ആശയമെന്നും ബൂറ്‍ഷ്വായിസം എന്നും വിളിച്ചു. ഖദറ്‍ ധാരികളായ ഗാന്ധികള്‍ ഇതിനെ ഗോളാന്തര വികസനം എന്നു വിളിച്ച് മാമോദീസ മുക്കി. അനന്തരം അവരെല്ലാം ചേറ്‍ന്ന് റിസോറ്‍ട്ടുകളില്‍ തമ്പടിച്ച് കുടിച്ച് കൂത്താടി, മദിച്ച് മദമാടി.
ചതുപ്പു നിലത്തെ കുടിലുകള്‍ അതേപടി നിലനിറ്‍ത്തി, വിദേശികള്‍ക്ക് കേരള ഗ്രാമ ജീവിതം ആസ്വദിക്കാനുള്ള നിലപാടു തറകളാക്കി. കുടിലുകള്‍ക്ക് പുറത്തായി ഓല മറച്ച, മേല്‍ക്കൂരയില്ലാത്ത കക്കൂസ്സുകള്‍ പോലും അതേപടി നിലനിറ്‍ത്തി. അതില്‍ അത്യാവശ്യ കാര്യ സാധ്യത്തിനായി കുത്തിയിരുന്ന വിദേശ വനിത ആശ്വാസത്തോടെ മേലെ ആകാശത്തേക്ക് നോക്കിയപ്പോള്‍, ചാഞ്ഞു കിടന്ന തെങ്ങുകളില്‍ തദ്ദേശ വാസികളായ ചിലറ്‍ കയറിയിരുന്ന് മദാമ്മയുടെ പ്റവ്റുത്തികള്‍ സാകൂതം വീക്ഷിക്കുന്നതാണ് കണ്ടത്. "അയ്യോ" എന്ന് ഇംഗ്ഗ്ളീഷില്‍ കരഞ്ഞു കൊണ്ട് മദാമ്മ കിട്ടിയ തുണിയും വാരിയെടുത്ത് ഓടിയെന്നത് ചരിത്രം. കള്‍ചറല്‍ എക്സ്ചേഞ്ചിണ്റ്റെ ഭാഗമായി മദാമ്മ എങ്ങിനെയാണ് കാര്യം സാധിക്കുന്നതെന്നറിയാന്‍ നോക്കിയതാണെന്ന് കൊന്നത്തെങ്ങിണ്റ്റെ മുകളില്‍ കയറിയിരുന്ന ചരിത്റകാരന്‍മാറ്‍ പിന്നീട് പോലീസ്സ് റെക്കാറ്‍ഡുകളില്‍ രേഖപ്പെടുത്തി.
കുമരകം ടൂറിസം എന്ന ലോകമഹായുദ്ധം വരുന്നതിന് മുന്‍പ് കായല്‍ തുരുത്തുകളില്‍ പോയി വന്നിരുന്ന ഏക ജീവികള്‍ ചെത്തുകാരായിരുന്നു. കായല്‍ തുരുത്തുകളില്‍ നിന്ന് ചെത്തുകള്ളു നിറച്ച കന്നാസ്സുകളുമായി ചെത്തുകാറ്‍ ചെറുവള്ളങ്ങള്‍ തുഴഞ്ഞ് കരക്കെത്തി. വേഴാമ്പലുകളായി നിന്നിരുന്ന ഞങ്ങളുടെ തൊണ്ടയിലേക്ക് അവ ആവോളം പകറ്‍ന്നു തന്നു. ആപ്പാച്ചനും ഞാനും തമ്മിലുള്ള ബന്ധം കായല്‍ കള്ളില്‍ ഉടലെടുത്തതാകുന്നു. രക്ത ബന്ധത്തിലും വലീയ ബന്ധം !
അടിക്കടി കായല്‍ തുരുത്തുകളിലേക്ക് യാത്റ ചെയ്യേണ്ടി വന്നപ്പോഴാണ് അവിടെ ഒരു കുടില്‍ കെട്ടിക്കളയാമെന്ന് ആപ്പാച്ചന്‍ തീരുമാനിച്ചത്. മാനും മാഞ്ചാടിയും തീണ്ടാത്ത തുരുത്തില്‍ പത്തുസെണ്റ്റു സ്ഥലം പതിനായിരം രൂപയും കള്ളും കൊടുത്ത് ആപ്പാച്ചന്‍ തരപ്പെടുത്തി. വളരെ വറ്‍ഷങ്ങള്‍ക്കു മുന്‍പാണത്. അനന്തരം ആ സ്ഥലം അദ്ദേഹം കൈവശാവകാശത്തോടെ അനുഭവിക്കുകയും അവിടെ വള്ളം കെട്ടാനും പ്റാധമിക കറ്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കാനും തുടങ്ങി. ചെത്തുകാരനില്‍ നിന്ന് ചട്ടുകാലനിലേക്ക് രൂപാന്തരം പ്റാപിച്ച ശേഷം ആപ്പാച്ചന്‍ ആ സ്തലത്തേപ്പറ്റി മറക്കുകയും അവിടം പ്റാക്റുതമായി ആമസോണ്‍ വനാന്തരമായി രൂപപ്പെടുകയും ചെയ്ത്തു.
വറ്‍ഷങ്ങള്‍ കടന്നു പോവുകയും ലോകം പരിണമിച്ച് കുമരകം തൂറിസം എന്ന മഹാത്ഭുതം വരികയും ചെയ്തു. കള്ളുഷാപ്പില്‍ സൊറ പരഞ്ഞിരുന്ന ആപ്പാച്ചനെ തേടി സ്ഥലം പൊന്നും വിലക്ക് വാങ്ങുന്ന എച്ചിക്കുട്ടികള്‍ പലതവണ എത്തി. ആപ്പാച്ചന്‍ അവരെ ചിരിച്ചു തള്ളി. ചതുപ്പു കാടിന് വലീയ വിലയൊന്നും ആപ്പാച്ചന്‍ മനപ്പായസം വെച്ചു കുടിച്ചില്ല.
സംഭവദിവസം ! രണ്ടുകുപ്പി പുലരിയും അടിച്ച് ഹ്യൂഗസ്സ് ഷവേസ്സിണ്റ്റെ റെഫറണ്ടത്തേപ്പറ്റി സൊറപറഞ്ഞിരിക്കുകയായിരുന്നു ആപ്പാച്ചന്‍. എച്ചിക്കുട്ടികള്‍ രണ്ടുപേറ്‍ അദ്ദേഹത്തേ തേടി ഷാപ്പിലെത്തി. അനന്തരം ആ പത്തു സെണ്റ്റ് കായല്‍ തുരുത്ത് തങ്ങള്‍ക്കു നല്‍കണം എന്ന് യാചിച്ച് അവറ്‍ ആപ്പാച്ചണ്റ്റെ കാല്‍ക്കല്‍ വീണുരുണ്ടു.
ശല്യം സഹിക്കവയ്യാതെ ആപ്പാച്ചന്‍ " എന്തു വെല തരും?"
"എന്തു വില വേണം?"
ആപ്പാച്ചന്‍ ആലോച്ചിച്ചു. ഈ നാശങ്ങളെ എന്നെന്നേക്കുമായി ഓടിക്കാനെന്തു വഴി? വഴി എഴുതി ഉത്തരം കണ്ടു പിടിച്ചു.
" സെണ്റ്റിന് മൂന്നു ലക്ഷം ... മുപ്പതു ലക്ഷം രൂപാ വേണം ... "
ആപ്പാച്ചന്‍ പുറകോട്ടു ചാഞ്ഞിരുന്നു. വിജയ ഭാവത്തില്‍ ബെഞ്ചില്‍ ഉണങ്ങിയ കറിപ്പാടുകള്‍ ചുരണ്ടി.
എച്ചിക്കുട്ടികള്‍ മുഖത്തോടു മുഖം നോക്കി. അവറ്‍ പെട്ടി തുറന്നു.
"ഇതാ എഗ്രിമണ്റ്റ്. ഇതില്‍ തള്ളവിരല്‍ തുപ്പല്‍ തൊട്ടു പതിക്കണം. നാളെ രജിസ്ടാറ്‍ ആഫീസ്സില്‍ വന്ന് അവിടേയും പതിക്കണം. പറഞ്ഞ തുക ഈ പെട്ടിയിലുണ്ട്... "
അവറ്‍ പെട്ടി ബെഞ്ചില്‍ വെച്ചു.
ആപ്പാച്ചന്‍ പെട്ടിയിലേക്കു നോക്കി. ആയിരത്തിണ്റ്റെ ഗാന്ധിക്കെട്ടുകള്‍ നോക്കി ചിരിക്കുന്നു. മുപ്പതു ലക്ഷം !
ആപ്പാച്ചന്‍ പിന്നീടൊന്നും പറഞ്ഞില്ല. തുറന്ന വായോടെ ഭൂമിയിലേക്ക് പതിച്ചു.
അനന്തരം ചില വിക്റുത ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും മുഖം കോടി പോവുകയും ചെയ്ത്തു.
ഈ സംഭവത്തിനു ശേഷം ഉദ്ദേശം മൂന്നു മൂന്നു മാസം കഴിഞ്ഞാണ് ഞാന്‍ ആപ്പാച്ചനെ കാണുന്നത്. അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ ട്റസ്റ്റ് ആശുപത്റിയില്‍ വിദഗ്ധ ചികിത്സക്കായി കിടത്തിയിരിക്കുകയായിരുന്നു.
ഗുലാന്‍ വറ്‍ഗ്ഗീസ്സ് പറഞ്ഞു " ഇവിടെ വന്നിട്ടിപ്പം രണ്ടു മാസമായി. ഒരുമാസം ഗവറ്‍മണ്റ്റ് ആശുപത്റീലായിരുന്നു. രൂപാ നാലഞ്ചു ലക്ഷം ചെലവായി. ഇനീം കൊറെ ലക്ഷം വേണം കിറി ഒന്നു നേരേ ചൊവ്വേ ആകാന്‍...ഒന്നും മിണ്ടാട്ടമില്ല... കെടന്ന കെടപ്പാ...അഞ്ചാറു കുപ്പി കള്ളും കുടിച്ച് നല്ല ചക്കക്കുെരു പോലിരുന്ന മനുഷേനാ ... "
ഞാന്‍ ആപ്പാച്ചനെ നോക്കി. കൊടിപ്പോയ കിറിയിലൂടെ കാറ്റുമാത്രം പുറത്തു വന്നു. എന്തോ പറയുകയാണ്.
----------------------------------------
Sunday, December 9, 2007
Subscribe to:
Posts (Atom)