പ്രണയം ഇഴ പിരിയാത്ത ഒരു നൂലുപോലെയാണ്. എപ്പോഴോ അത് നമ്മളെ തൊട്ടുവിളിക്കുന്നു. പരസ്പരം കോറ്ത്തിണക്കുന്നു. അടരാതിരുന്നാല്‍ അത് ഉറപ്പുള്ള ജീവരേഖയാകുന്നു. പരസ്പരം ചേറ്ത്തടുപ്പിക്കുന്നു.
അകലാതെ, അടരാതെ പ്രണയം നമ്മെ ജീവിപ്പിക്കുന്ന ജീവരേഖയാകുന്നു. ചുറ്റിപ്പിണയാനും പിണങ്ങിയകലാനും വീണ്ടും ചേറ്ന്നടുക്കാനും കരുത്തേകുന്ന പ്രണയമെന്ന ജീവസാന്ദ്രമായ പട്ടുനൂല്‍
ചെറുപാവാടപ്രായത്തില്‍ അവളെ നോക്കി നിന്നിട്ടുണ്ട്. എന്തായിരുന്നൂ ആ വികാരത്തിന്റെ പേര്‍ ? പ്രണയം ? ആരാധന? അതോ വറും കൌതുകമോ? അറിയില്ല. അദ്രുശ്യമായ ഒരു നൂലിഴ ഞങ്ങള്‍ക്കിടയില്‍ അപ്പോഴും ഉണ്ടായിരുന്നോ?
പോടിമീശ കറുപ്പിച്ച് ഒരു നായകനെപ്പോലെ അവള്‍ക്കു മുന്നില്‍ സൈക്കിള്‍ ചവുട്ടി. താലപ്പൊലി ഏന്തി നിന്നപ്പോള്‍ കരപ്രമാണിയേപ്പോലെ ആളായി.
മഴ മണിമുത്തുകള്‍ വിതറിയ ഒരു പ്രഭാതത്തില്‍ അമ്പലനടയില്‍ കാത്തുനിന്നു. കണ്ണുകളിലേക്കു നോക്കിയതും, പറയാനുറച്ചത് വിറയലില്‍ അമറ്ന്നുപോയി.
മുപ്പത്തിരണ്ടിഞ്ച് ബെല്‍ബോട്ടം പാന്റില്‍ പ്രീഡിഗ്രിയിലേക്ക് നടന്നുകയറിയപ്പോള്‍ അവള്‍ യൌവനത്തിന്റെ അകലത്തായി. പറയണമെന്നുണ്ടായിരുന്നു. പറയാന്‍ കഴിഞ്ഞില്ലൊരിക്കലും.
അച്ഛന്‍ യാത്രപറഞ്ഞപ്പോള്‍ നാടിനോടും യാത്ര് പറഞ്ഞു. പന്നെ കണ്ടില്ല, ഒരുപാടു വറ്ഷം. സ്വപ്നമായി കൊണ്ടുനടന്നിട്ടുണ്ട്. പുഴ കടന്നു വരുന്ന ഇളം കാറ്റില്‍ പിച്ചിപൂവിന്റെ മണം സാന്ത്വനമായി … അവളായി…
എഞ്ചിനീയറിംഗും നാടുചുറ്റലുമായി പിന്നേയും കുറേ വറ്ഷം. അമ്മ ഓറ്മ്മിപ്പിച്ചപ്പോള്‍ അറിഞ്ഞു. മീശകനത്തു. കൈപിടിക്കാനുള്ള കൂട്ടുകാരി…അതിനവളെന്നും അരികിലുണ്ടായിരുന്നല്ലോ.
വറ്ഷങ്ങള്‍ക്കുശേഷം അതേ നാട്ടിലേക്ക്. പോക്കുവെയില്‍ നിഴല്‍ വീഴ്ത്തിയ വരാന്തയില്‍ വെച്ച് അമ്മാവന്മാര്‍ കേള്‍ക്കാതെ പതുക്കെ ചോദിച്ചു – ഇഷ്ടമാണോ എന്നേ …?.
പത്തു വറ്ഷങ്ങളാകുന്നൂ ഞങ്ങള്‍ ഒന്നിച്ചിട്ട്. ഒരു ജന്മം ആയി എന്നു പറയുന്നതല്ലേ ശരി.
ഇന്ന് അവളുടെ ജന്മദിനം. എന്റെ മകളെ എനിക്കു സമ്മാനിച്ച, എന്റെ വിഷാദങ്ങള്‍ക്കും വിനോദങ്ങള്‍ക്കും തുണയായ എന്റെ കൂട്ടുകാരിക്ക് ജന്മദിനാശംസകള്‍.
നങ്ങളും ചേരില്ലേ ഈ ആശംസയില്‍
Sunday, February 17, 2008
Friday, February 15, 2008
ബ്ലോഗ്ഗ് മോഷണം.
എന്റെ ബ്ലോഗ്ഗ് ആരോ മോഷ്ടിച്ച് ഇതാ ഇവിടെ പോസ്റ്റിയിരിക്കുനൂ …
http://thatskerala.blogspot.com/2008/02/blog-post_13.html
thatskerala – (അതു താനെടാ കേരളം) എന്നൊരു പേരും …
ബ്ലോഗ്ഗന്‍പോലീസ്സേ …. ബ്ലോഗ്ഗന്‍പോലീസ്സേ …. കള്ളനെപിടിക്കണേ …പ്ലീസ്സ് …

Monday, February 11, 2008
ഒരു ലണ്ടന്‍ രാത്രി
സംഭവ ബഹുലമായ ഒരു ലണ്ടന്‍ രാത്രിയെക്കുറിച്ച് ഞാന്‍ ഓറ്ത്തുപോയി. ബ്ലോഗ്ഗിന്റെ തലേക്കെട്ടു കാണുമ്പോള്‍ത്തന്നെ വായനക്കാര്‍ ആകാഷാഭരിതരാവുന്നതും നഖം കടിച്ചുപറിക്കുന്നതും, തലമുടിയില്‍ അക്ഷമരായി വിരലോടിക്കുന്നതും എനിക്ക് വ്യക്തമായി കാണാം. തികച്ചും ന്യായം. നിങ്ങളെ ഒട്ടും നിരാശരാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സംഭവ ബഹുലമായ ഒരു രാത്രി തന്നെയായിരുന്നൂ അത്.
വറ്ഷങ്ങള്‍ക്ക് മുന്‍പാണ്. രണ്ടായിരാമാണ്ടില്‍. Y2K പണിതീറ്ന്ന് ഐ.ടീ തരംഗം ഇന്ത്യയില്‍ പതുക്കെ പതുക്കെ വീശാന്‍ തുടങ്ങിയ കാലം. ബ്രിട്ടീഷ് എയര്‍വേസ്സിന്റെ ഒരു പ്രോജക്ടിനായി ഞാന്‍ ഡെല്‍ഹിയില്‍ നിന്ന് ലണ്ട്നിലേക്ക് വമാനം കയറി. പരിചയക്കാര്‍ ആരും തന്നെ ഇല്ല ലണ്ടനില്‍. ആകെയുള്ളത് ക്രിഷ്ണന്‍ കോലി എന്ന ഒരാളുടെ ഫോണ്‍ നംബരാണ്‍. ആദ്യത്തെ ആഴ്ച്ച ഹോട്ടലില്‍ താമസിക്കാം. അതിനകം ക്രിഷ്ണന്‍ കോലിയെ കണ്ടുപിടിക്കണം. ലണ്ടനില്‍ സ്വന്തമായ പല കെട്ടിടങ്ങളും വാടകക്ക് കൊടുക്കുന്നയാളാണ്‍ ക്രിഷ്ണന്‍ കോലി.തണുത്തു വിറക്കുന്ന ഒരു ഡിസംബറ് രാത്രിയില്‍ ഞാന്‍ ലണ്ടനിലെ ഒരു ബി&ബി (ബ്രെഡ്ഡ് &ബ്രേക്ക് ഫാസ്റ്റ്) ഹോട്ടലിന്റെ കതകില്‍ മുട്ടി. നമ്മള്‍ ഉദ്ദേശിക്കുന്ന സംഭവ ബഹുലമായ രാത്രി ഇതല്ല. അന്നു രാത്രി അധികം സംഭവങ്ങളൊന്നും ഉണ്ടായില്ല.
രാവിലെ ബ്രേക്ക്ഫാസ്റ്റ് ഫ്രീ ! കോണ്‍ഫ്ലേക്സും, പാലും, മുട്ടയും, ഹോട്ട്ഡോഗ്ഗും,ബ്രെഡ്ഡും എല്ലാം ചേറ്ത്ത് ഒരു പിടി പിടിച്ചു. ഡെല്‍ഹിയില്‍ നിന്ന് തലേന്ന് ഉണക്ക റൊട്ടിയും ദാലും കഴിച്ചതില്‍ പിന്നെ വയറു നിറഞ്ഞത് അപ്പോഴാണ്. പ്ലയിനില്‍ കിട്ടിയത് ഒരുകഷ്ണം പച്ചയിറച്ചിയായിരുന്നു.ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ക്രിഷ്ണന്‍ കോലിയെ തപ്പി ഇറങ്ങി.
നാലു നാലരയടി പൊക്കം. അമിതമായി ബിയറ് ചെലുത്തി വയറ് ഉരുണ്ട് ഒരു വലീയ പന്തുപോലെ, കഴുത്തിനു താഴെ നിന്ന് അരവരെ വലീയ ഒരു പന്ത്. അന്‍പതു വയസ്സുപ്രായം. ക്രിഷ്ണന്‍ കോലി വാതോരാതെ സംസാരിക്കും.
ലണ്ടനില്‍ പലസ്ഥലത്തായി നാലഞ്ചു കടകള്‍ – കോറ്ണറ് ഷോപ്പ്. പത്തു പന്ത്രണ്ടു കെട്ടിടങ്ങള്‍ വാടകക്കു കുടുത്തിരിക്കുന്നു. സുഖവരുമാനം, സുഖ ജീവിതം.
“നിനക്ക് തനിയെ താമസിക്കാന്‍ ഒരിടമല്ലേ വേണ്ടത് ? വാ പറ്റിയ സ്ഥലം ഒന്നു കാലിയുണ്ട് “
ക്രിഷ്ണന്‍ കോലി എന്നേയും കൊണ്ട് അയാളുടെ കാറില്‍ യാത്രയായി.
ലണ്ടനില്‍ ഒരു ഭാഗത്ത് – (ഏതു ഭാഗത്തായാലെന്താ അടുത്ത് ട്രെയിന്‍ സ്റ്റേഷന്‍ ഉണ്ടായാല്‍ മതി) ഒരു കെട്ടിടത്തിനു മുന്‍പില്‍ ക്രിഷ്ണന്‍ കോലിയുടെ വണ്ടി നിന്നു. നല്ല ഭംഗിയുള്ള കെട്ടിടം. പുറത്ത് നല്ല പുല്പരപ്പ്. ഞാനും കോലിയും വീടിനു നേറ്ക്കു നടന്നു. നിന്നെ ഇപ്പം ഇടിച്ചിടും എന്ന മാതിരി ഒരു മദാമ്മ എതിരെ നറ്റന്നു വന്നു.
“ഹായ് ക്രിസ്സ്” എന്നു പറഞ്ഞു ചിരിച്ചു.
“പേരു മാറ്റിയോ ?” ഞാന്‍ കോലിയോട് ചോദിച്ചു.
“ഇവിടുത്തുകാറ്ക്ക് ക്രിഷ്ണന്‍ എന്നൊന്നും പറയാന്‍ അറിയില്ല. അവറ്ക്ക് ക്രിസ്സേ അറിയു.”
നാലു മുറികളുള്ള വീട്. നടുക്ക് വിശാലമായ ഹാള്‍. പതു പതുത്ത കാറ്പ്പെറ്റ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു മുറിയില്‍ രണ്ടുപേറ് വീതം താമസം. കോലി ഒഴിഞ്ഞ കട്ടില്‍ കാണിച്ചു തന്നു.
പെട്ടിയെല്ലാം എടുത്ത് ഇന്നു തന്നെ പോരെ. 700 പൌണ്ട് വാടക്. ഒരു മാസത്തെ വാടക അഡ്വാന്‍സായി തരണം. ബ്രോക്കര്‍ ഫീസ്സ് കൊടുക്കാതേയും എഗ്രിമെന്റ് ഒപ്പിടാതേയും താമസിക്കാന്‍ സ്ഥലം കിട്ടിയതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു.
“ബാക്കിയെല്ലാം സ്റ്റൂഡന്‍സ്സാ … ഇവിടുത്ത യൂണിവേറ്സിറ്റികളില്‍ പഠിക്കുന്ന … നിന്റെ മുറിയില്‍ ഒരു കെനിയാക്കാരനാ … പാവം … “
“പാവങ്ങള്‍ …“ ഞാനും ഓറ്ത്തു.
പെട്ടി പടുക്കയെല്ലാം എടുത്ത് ഞാന്‍ കോലി മന്ദിരത്തില്‍ താമസമാക്കി. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. രാത്രിയായി. ആരും വരുന്നില്ല. ഞാന്‍ തനിച്ച് കുത്തിയിരുന്നു. പതിരയായി. ആരും വരുന്നില്ല. ചെറിയ അനക്കം പോലുമില്ല, പഠിക്കുന്ന കുട്ടികളല്ലേ സ്പെഷ്യല്‍ ക്ക്ലാസ്സ് വല്ലതും കാണും. ഞാന്‍ തലവഴി പുതപ്പിട്ട് കിടന്നുറങ്ങി.
“ഠപ്പോ …” വെടിപൊട്ടിയപോലെ ഒരു ശബ്ദം കേട്ട് ഞാന്‍ തട്ടിപ്പിടഞ്ഞെഴുന്നേറ്റു. ഹാളില്‍ നല്ല വെളിച്ച്വും ആള്‍ ബഹളവും.
ഞാന്‍ ഓടി ഹാളിലെത്തി. അഞ്ചാറു യുവസായിപ്പാന്മാറ്. മദമ്മമാരും. ഉറക്കെ ഉറക്കെ സംസാരം. പൊട്ടിച്ചിരി.
“ഹേയ്യ് …ഹൂ ആറ് യൂ …? “
ഒരുത്തന്‍ അലറി. ആജാന ബാഹു. തലമുടി പൂവങ്കോഴിയുടെ വാലുപോലെ നടുക്കുമാത്രം വളറ്ത്തി ബാക്കി തല ഷേവുചെയ്തിരിക്കുന്നു. സപ്തവറ്ണ്ണങ്ങളും തലമുടിക്ക്. കാക്കാലന്മാരെപോലെ കൈകളിലും നെഞ്ചത്തും പച്ച കുത്തിയിരിക്കുന്നു.
“ഞാനിവിടെ പുതിയ താമസക്കാരനാണ്” ഞാന്‍ പറഞ്ഞു.
“യൂ വാണ്‍ ടു ജോയിന്‍ ഔവറ് പാറ്ട്ടി …? കമോണ്‍ …ഡ്രിങ്ക് ..”
വേറെ ഒരുത്തന്‍ ഒരുകുപ്പി എടുത്തു നീട്ടി.
“വേണ്ട…” ഞാന്‍ പറഞ്ഞൊഴിഞ്ഞു
വലീയ ഒരു പെട്ടിപൊക്കി കൊണ്ടുവന്നു ഒരുത്തന്‍. ഫുള്‍ വോളിയത്തില്‍ അലറിയുള്ള് പാട്ട്. തുടറ്ന്ന് ന്രുത്തം. കുപ്പികള്‍ തട്ടുന്ന ശബ്ദം. കുടി.
ഞാന്‍ പതുക്കെ പിന് വാങ്ങി മുറിയുടെ വാതിലിനു മറഞ്ഞു നിന്നു. എട്ടുപത്തു പേരുണ്ട്. യുവാക്കളും യുവതികളും. പെണ്ണുങ്ങളെല്ലാം അല്പ വസ്ത്രധാരികള്‍. കുടിച്ചു മറിയുന്നു. ന്രുത്തം ചവിട്ടുന്നു. ചെവിടടപ്പിക്കുന്ന പാട്ട്. കുടി. പുക.
ദം മാരെ …ദം … എന്ന പാട്ട് ഓറ്മ്മ വന്നു.
ഒരു മദാമ്മയുമായി കെട്ടിമറിഞ്ഞ് ഒരുത്തന്‍ എനിക്കരികിലുള്ള സോഫായിലേക്ക് വീണു. ഉയറ്ന്നുപൊങ്ങുന്ന പുക ആകെ മൂടലുണ്ടാക്കി.
തലവഴി പുതപ്പിട്ട് ഞാന്‍ കിടന്നു. അലറലും വിളിയും തുടറ്ന്നു കൊണ്ടിരുന്നു. കോലി എന്നെ കൊണ്ടാക്കിയ സ്ഥലം കൊള്ളാം. ദ്രോഹി …
ഒച്ച അതിന്റെ പാരമ്യത്തിലെത്തി. പെട്ടന്ന് ആരൊ ത്ട്ടിപ്പിടഞ്ഞ് വീഴുമ്പോലെ. പാട്ടുനിന്നു. ആരോ അലറുന്ന ശബ്ദം. ആരൊ വാതില്‍ തുറന്ന് ഓടുന്നു.
എനിക്കു പേടിയായി. ഞാന്‍ പതുക്കെ പുറത്തേക്കു വന്നു നോക്കി. ഹാള്‍ ഏതാണ്ട് ഒഴിഞ്ഞിരിക്കുന്നു. ഒരു യുദ്ധക്കളം പോലെ കുപ്പികളും തീറ്റ സാധനങ്ങളും വാരി എറിഞ്ഞിരിക്കുന്നു. നിലത്തുവീണുകിടക്കുന്ന ഒരു മദാമ്മയെ രണ്ടുമൂന്നുപേറ് എടുത്തു പൊക്കി കൊണ്ടുപോകുന്നു. പുറത്ത് ഒരു കാറ് സ്റ്റാറ്ട്ടാക്കി പോകുന്ന ശബ്ദം.
രാത്രി രണ്ടുമണിയായിരിക്കുന്നു. ഞാന്‍ വന്നു പുതച്ചു മൂടി കിടന്നു. ഇനിയെങ്കിലും ഒന്ന് ഉറങ്ങാമല്ലോ.
അല്പനേരം കഴിഞ്ഞില്ല. അതാ ആരോ മുറിക്കകത്തു വന്ന് ലൈറ്റിട്ടു. നീണ്ടു കറുത്തു വള്ളി പോലെ ഒരു നീഗ്രോ. എന്റെ റൂം മേറ്റ് - പാവം കെനിയാക്കാരന്‍.
ഞാന്‍ തലപൊക്കി ചിരിക്കാന്‍ ശ്രമിച്ചു. അവന്‍ എന്നെ കണ്ടഭാവമേ വെച്ചില്ല. അവെന്റെ കട്ടിലില്‍ ഇരുന്നു. ഞാന്‍ തിരിഞ്ഞു കിടന്നു. ലൈറ്റണക്കാന്‍ ഭാവമില്ല. ഞാന്‍ തിരിഞ്ഞു നോക്കി.
പാവം കെനിയാക്കാരനുണ്ട് ചില സുരേഷ്ഗോപി ചിത്രങ്ങളിലെ വില്ലന്മാരുടെ കൂട്ട് ഒരു വലീയ സിറിഞ്ചെടുത്ത് കൈയ്യില്‍ കുത്തിക്കേറ്റുന്നു! രത്രി മൂന്നുമണിക്ക് ഇവന്‍ എന്തു മരുന്നാണോ ഈശ്വരാ കുത്തിവെക്കുന്നത്? നോക്കിനില്‍ക്കെ അവന്റെ മുഖം വലിഞ്ഞു മുറുകി. കണ്ണുകള്‍ ചോര നിറമായി പുറത്തേക്കു തള്ളി. എന്റമ്മേ ഇവനു വല്ല പ്രേത ബാധയുമാണോ? ഞാന്‍ പേടിച്ചു വിറച്ചു.
പെട്ടന്ന് അവന്‍ ചാടി എഴുന്നേറ്റു. സ്പ്രിംഗുപോലത്തെ മുടി വിറപ്പിച്ചു. വാതിലിന്റെ മറവില്‍ നിന്ന് ഏതാണ്ട് ആറടി നീളമുള്ള ഒരു ഗിത്താറ് പുറത്തെടുത്തു.
ടങ്ങ്…ടങ്ങ്…ടങ്ങ്…അതിന്റെ കമ്പികളില്‍ ആഞ്ഞടിച്ച് അവന്‍ അലറി പാടാന്‍ തുടങ്ങി.
ദൈവമേ ഇതേതു പ്രേതലോകം! ഇതാണോ ലണ്ടന്‍ ?
"കമോണ്‍ മേന്‍ ഡാന്‍സ്സ് …"
അവന്‍ അലറി. ഈ സമയത്തായിരിക്കും അവന്റെ കൂട്ടരെല്ലാം കാട്ടില്‍ ഡാന്‍സ്സു ചെയ്യുന്നത്.
ഗദപോലത്തെ ഗിത്താറുകൊണ്ട് അവനെന്റെ തലക്കെങ്ങാനും താങ്ങിയാലോന്നു പേടിച്ച് ഞാനും എണീറ്റു. തീക്കുചുറ്റും ആദിവാസികള്‍ ന്രുത്തം ചവിട്ടുന്നത് ചില സിനിമകളില്‍ കണ്ട പരിചയമുണ്ട്. അതുപോലെ ഞാന്‍ ചുവടുവെച്ചു.
-ഹും …ഹാ …ഹും ..
-ഹും …ഹ …ഹും…
അവനത് നന്നായി ബോധിച്ചു. ഗിത്താറില്‍ ഉറക്കെ ഏതോ പ്രാക്ക്രുത താളങ്ങള്‍ വായിച്ചു. ഇടക്കിടക്ക് സിറിഞ്ച് കൈയ്യില്‍ കുത്തികയറ്റി.
നേരം വെളുത്തതും ഞാനോടി കോലിയുടെ വീട്ടിലെത്തി. എനിക്കിതു ശരിയാവില്ലാ …
"നിനക്കു പറ്റിയൊരിടമുണ്ട്. " കോലി എന്നെയും കൊണ്ട് യാത്രയായി.
നീണ്ടു വിശലമായ ഹാളോടു കൂടിയ ഒരു കെട്ടിടം. ഹാളിന്റെ മൂലക്കായി ഒരുമുറി.
"ഇത് ഇവിടുത്തെ ഹിന്ദു ക്ഷേത്രമാണ്ണ്" കോലി പറഞ്ഞു.
"ഈ മുറിയിലാണ്ണ് ഇവിടുത്തെ പൂജാരി താമസിക്കുന്നത്. നിനക്കും ഇവിടെ താമസിക്കാം. പൂജാരിയുടെ കൂടെ. ഒരു ശല്യവുമുണ്ടാവില്ല"
ഞാനകത്തേക്കു നോക്കി. മൂലക്കായി കെട്ടിയിരിക്കുന്ന അഴയില്‍ രാമ …രാമ എന്നെഴുതിയ കാവി തുണികള്‍ വിരിച്ചിരിക്കുന്നു.
"എന്താ നോക്കുന്നത്? " കോലി ചോദിച്ചു.
വാതിലിനു പുറകില്‍ വലിയ ഗിതാറ് വല്ലതും ഒളിപ്പിച്ചിട്ടുണ്ടാവുമോ…രാത്രിയാവുമ്പോള്‍ പുറത്തെടുക്കാന്‍ …!

Monday, February 4, 2008
ഒരാഴ്ച കാട്ടില്‍
കുറേ ദിവസമായി ഈവഴിക്കൊക്കെ വന്നിട്ട്. ബ്ലോഗന്‍ കവലയില്‍ വന്ന് ബ്ലോഗ്ഗന്മാരുമായി അല്പം സൊറ പറഞ്ഞിട്ട് കുറേ ദിവസമായി. ആകെ ഒരു “ സമാധാനക്കൊറവില്ലായ്മയില്ലാത്തതു പോലെ … ഒരസ്വസ്ഥതക്കൊറവ് …” എവിടെയായിരുന്നൂ ഇത്രയും ദിവസം എന്നല്ലേ ? “ ഒന്നും പറയണ്ടാ …” ( എന്നു പറഞ്ഞാല്‍ പിന്നെ ഞാനെന്തു പറയും. അതുകൊണ്ടു പറയാം). മഹാരാഷ്ട്രായിലെ ഒരു കൊടും കാട്ടിലായിരുന്നു ഏഴു ദിവസവും ! പുലി ഇറങ്ങുന്ന കൊടും കാട് !ചുറ്റും പലവിധ പാമ്പുകള്‍! കറന്റില്ല. ഫോണ്‍ കണക്ഷനില്ല. താമസം പ്ലാസ്റ്റിക്ക് ടെന്റില്‍ !
പരസ്പരം നിരന്തരം വഴക്കടിക്കുന്ന ഇരുപതു മാനേജറ് മാരെ ഒരു വഴിക്കാക്കാന്‍ ഇതേ വഴിയുള്ളൂയെന്ന് എന്റെ കമ്പനി തീരുമാനിച്ചു. ഇരുപതു പേരേയും ഒരു കൊടുംകാട്ടില്‍ ഒരാഴ്ചത്തേക്ക് താമസിപ്പിച്ചു. നിയന്ത്രണം പെന്‍ഷന്‍ പറ്റിയ ഒരു നേവി കമാണ്ടറും ഒരു ആറ്മീ കേണലും. Learning By Experience– നീയൊക്കെ അനുഭവിച്ചു തന്നെ പഠിക്കണം – എന്നായിരുന്നു പ്രോഗ്രാമിന്റെ പേര്‍.
മഹാരാഷ്ട്രായിലെ ലോണാവാലാ എന്ന ചെറിയ പട്ടണം. പൂനായില്‍ നിന്ന് ഏതാണ്ട് നൂറു കിലോമീറ്ററ് അകലെ. അവിടെ നിന്ന് ജീപ്പില്‍ ഏതാണ്ട് മൂന്നുമണിക്കൂറ് കാട്ടിലൂടെ യാത്രചെയ്താല്` “രാജാമാച്ചി” എന്ന കാട്. അവിടെയായിരുന്നു ഞങളുടെ ക്യാമ്പ്. കാട്ടിലെത്തിയതും കമാണ്ടറ് ജീപ്പുകള്‍ തിരിച്ചയച്ചു. കാടിന്റെ ഒരുഭാഗ്ഗം നിരപ്പാക്കി അവിടെ കൂടാരം കെട്ടിക്കൊള്ളാന്‍ പറഞ്ഞു. പത്തും പതിനാലും മണിക്കൂറ് കമ്പ്യൂട്ടറിന്റെ മുന്‍പില്‍ കുത്തിയിരുന്ന് തടി കേടാക്കുന്നവറ്ക്ക് ഇതേയുള്ളൂ ശിക്ഷ ! ഒപ്പം ഒരു മുന്നറിയിപ്പും - പാമ്പുകള്‍ ഒരുപാടുണ്ട് …സൂക്ഷിക്കണം … പാമ്പിന് വെട്ടുകൊള്ളരുത്… കൂടാരമടിച്ചു. കമോഡില്‍ ഇരുന്നു ശീലിച്ച പലരും അന്വേഷിച്ചു …”വെയറ് ഈസ്സ് ദ ടോയലെറ്റ് ?” . പരന്നു കിടക്കുന്ന കാട്ടിലേക്ക് കമണ്ടറ് വിരല്‍ ചൂണ്ടി. “ ഓപ്പണ്‍ എയറ് …”. ഒരു വടി കൂടെ കരുതിക്കോളണം. പാമ്പുവന്നാല്‍ ഓടിക്കാന്‍. രാവിലെ അഞ്ചരക്ക് സൂര്യനമസ്കാരം. പിന്നെ രണ്ടു ടീമുകളായി തിരിഞ്ഞ് ട്രെക്കിങ്ങ്. ട്രെഷറ് ഹണ്ട് എന്നു പേര്‍. നിബിഡമായ കാടിനകത്ത് ദൂരെ എവിടയോഉള്ള നിധി കണ്ടുപിടിക്കണം. വഴി കാണിക്കുന്ന ഒരു മാപ്പ് തരും. വഴി തെളിക്കാനുള്ള ആയുധങ്ങള്‍, ഫസ്റ്റ് എയ്ഡ് ബോക്സ്, കയറ്, കമ്പ്, വെള്ളം എല്ലാം തൂക്കി എട്ടുപത്തു മണിക്കൂറ് നടക്കണം. പിന്നെ അവിടെയായി ക്യാമ്പ്. അസ്തി തുളക്കുന്ന തണുപ്പ് രാത്രിയില്‍ !
മറാഠായില്‍ ശിവാജിയുടെ ശക്തികേന്ദ്രമായിരുന്നു രാജാമാച്ചി. കുത്തനേയുള്ള പാറക്കെട്ടുകള്‍ക്കു നടുവില്‍ ചെറിയ നിരപ്പ്. നിബിഡമായ കാട്. ആയിരത്തി ഇരുന്നൂറ് അടി വരെ പൊക്കം വരുന്ന കറുത്ത നേറ്ക്കുത്തായ പാറക്കെട്ടുകള്‍. ഇടത്തും വലത്തുമായുള്ള പാറക്കെട്ടുകളില്‍ കറുത്തുയറ്ന്നു നില്‍ക്കുന്ന രണ്ടു കോട്ടകള്‍. മനോരഞ്ജനും ശ്രീവറ്ധനും. നഷ്ടപ്രതാപത്തിന്റെ സ്മാരകങ്ങളായി ഇടിഞ്ഞു പൊളിഞ്ഞു നില്‍ക്കുന്ന കോട്ടകള്‍. കോടും കാട്ടിലൂടെ നിധി തേടിയുള്ള യാത്ര അവസാനിച്ചതും കമാണ്ടറ് പറഞ്ഞു – നമ്മള്‍ ശ്രീവറ്ദ്ധന്‍ കോട്ടയുടെ മുകളില്‍ കയറുന്നു. കനത്ത ബാഗുകള്‍ തോളില്‍ തൂക്കി ഞങ്ങള്‍ കയറി തുടങ്ങി. ചെങ്കുത്തായ കറുത്ത പാറയില്‍ കഷ്ടിച്ച് ഒരാള്‍ക്ക് നടന്നു കയറാന്‍ പാകത്തിലുള്ള കല്പാതയുണ്ട്. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞപാതയില്‍ വളരെ സൂക്ഷിച്ചുവേണം കയറാന്‍. ഒരു കാല്‍ വഴുതിയാല്‍ വന്നു പതിക്കുന്നത് നൂറുകണക്കിന്‍ അടി താഴേക്ക്. പൊടി പോലും കിട്ടില്ല. ഏതാണ്ട് പകുതി ഉയരം കയറിയതും ഞാന്‍ താഴേക്കു നോക്കി. ഞങ്ങള്‍ ക്യാമ്പുചെയ്തിരുന്ന നിരപ്പ് ഒരു ചെറിയ പൊട്ടുപോലെ താഴേ കാണാം. ഒരടി തെറ്റിയാല്‍ എന്റെ പൊടിപോലും കിട്ടില്ല. ദൈവമേ! എന്റെ കാലു വിറച്ചു. എനിക്കൊന്നു മൂത്രമൊഴിക്കണം. തൊണ്ട വരളുന്നു. എനിക്ക് വെള്ളം കുടിക്കണം. ചലോ …ചലോ … കമാണ്ടറ് അലറി. എനിക്കുവയ്യ … ഇതിനു മുകളിലേക്ക് ഇനി ഒരടി ഞാന്‍ വെക്കില്ല. ഞാന്‍ പറഞ്ഞു. കമോണ്‍ …വാക്ക് .. കമാണ്ടറ് അലറി. വേറേ വഴിയില്ല. താഴേക്കിറങ്ങി ചെന്നാലും പോകാന്‍ ഇടമില്ല. നടന്നേ പറ്റൂ. പാറയില്‍ പൊത്തിപിടിച്ച് ഞാന്‍ മുകളിലേക്ക് കയറി. ഏതാണ്ട് പകല്‍ മുഴുവനും എടുത്തു മുകളിലെത്താന്‍. ഇടിഞ്ഞു പൊളിഞ്ഞ കോട്ടയുടെ ഏറ്റവും ഉയറ്ന്ന ഭാഗത്തായി ഞങ്ങള്‍ ഇരുന്നു.
സൂര്യന്‍ അസ്തമിക്കുന്നു. നിബിഡമായ കാട്ടിനകത്ത് , ആയിരത്തോളം അടി മുകളില്‍ ഇരുന്ന് ഞങ്ങള്‍ സൂര്യാസ്തമനം കണ്ടു. പകല്‍ രാത്രിയാവുന്നതും, സൂര്യന്‍ മറഞ്ഞ് ചന്ദ്രനും നക്ഷത്രങ്ങളും ആകാശത്ത് നിറയുന്നതും കണ്ടു. സമയബോധമില്ലാതെ, ജീവിതത്തിന്റെ യാതൊരു തിരക്കുകളും ശബ്ദകോലാഹലങ്ങളുമില്ലാതെ പ്രശാന്ത സുന്ദരമായ ആ സന്ധ്യ. ശാന്തമായ രാത്രി. ഇത്രയും മനോസുഖം അനുഭവിച്ച നിമിഷങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ചന്ദ്രന്‍ ഉയറ്ന്നതും കമാണ്ടറ് ഒരു ചെറിയ സീ.ഡീ.പ്ലെയറ് എടുത്തു. ശ്രീ ശ്രീ രവിശങ്കറിന്റെ Moon Meditation കാനനത്തിന്റെ നിശബ്ദതയില്‍ ഒരു സംഗീതം പോലെ ഒഴുകി. കണ്ണുകള്‍ അടച്ച് ഏറെ നേരം ഞങ്ങള്‍ ഇരുന്നു. എത്ര സുന്ദരമായ രാത്രി! പിറ്റേന്ന് പാറയിലൂടെ ഒരു കയറ് വഴി ഞങ്ങള്‍ക്ക് ഇറങ്ങണമായിരുന്നു. കോട്ടമതിലിനടുത്ത് ഒരു മരത്തില്‍ കയറ് കെട്ടി. അരയില്‍ ഒരു സേഫ്റ്റി ബെല്‍റ്റും. കയറില്‍ പിടിച്ച് തൂങ്ങി കോട്ടമതില്‍ വഴി താഴേക്ക് ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു. അമ്യൂസ്സ്മെന്റ് പാറ്ക്കിലെ ജൈന്റ് വീലില്‍ പോലും പേടിച്ചിട്ട് ഞാന്‍ കയറില്ല. എനിക്ക് പേടിച്ച് വിറച്ചു. – എന്നെ കൊന്നാലും ഞാന്‍ ഇതു ചെയ്യില്ല – ഞാന്‍ കരഞ്ഞു. കമാണ്ടറുണ്ടോ വിടുന്നൂ. എന്റെ അരയിലെ കൊളുത്ത് കയറില്‍ കടത്തി. കോട്ട മതിലിനു മുകളില്‍ കയറ്റി നിറുത്തി. ഇറങ്ങിക്കോ ഇല്ലെങ്കില്‍ തള്ളിയിടും എന്നു ഭീഷണി. ശിവാജി ഈ കോട്ടയുടെ മുകളിലേക്ക് ഒരു കയറില്‍ തൂങ്ങി കയറിയിട്ടുണ്ടത്രേ. കയറ് ദേഹത്ത് കെട്ടിയിട്ട് ഒരു ഉടുമ്പിനെ അദ്ദേഹം മുകളിലേക്ക് കടത്തി വിടും. ഉടുമ്പ് പാറയില്‍ അള്ളിപ്പിടിച്ചിരിക്കും. കയറില്‍ തൂങ്ങി ശിവാജി മുകളിലേക്ക് കയറും – രാജാക്കന്മാരുടെ ഓരോരോ വിനോദങ്ങളേ … കമാണ്ടറുടെ ഭീഷണിക്കു വഴങ്ങി ഞാന്‍ കോട്ട മതിലിനുമുകളില്‍ നിന്നും താഴേക്ക് തൂങ്ങിയിറങ്ങി . പാറക്കെട്ടുകളില്‍ കാലുകള്‍ ഉറപ്പിച്ച് കയറില്‍ ഭാരം തൂക്കി പതുക്കെ ഇറങ്ങി താഴേയെത്തി. ഇടക്കൊന്നു താഴേക്കു നോക്കിയപ്പോള്‍ കയറിന്റെ താഴേഅറ്റത്ത് പൊട്ടു പോലെ ഒരാള്‍ നില്‍ക്കുന്നതു കണ്ടു. കൈ വിട്ടാല്‍ … ഞാന്‍ കിലു കിലാ വിറച്ചു. വീണ്ടും കാട്ടിനുള്ളില്‍ ക്യാമ്പ്. കാട്ടിനകത്തെ ചെറിയ തടാകത്തില്‍ നീന്തി കുളിച്ചു. തണുത്തു നിറ്മലമായ ജലം. എന്താ സുഖം! രാത്രി ക്യാമ്പ് ഫയറ്. കമ്പുകള്‍ കൂട്ടിയിട്ട് തീകത്തിച്ച് അതിനുചുറ്റും ഇരുന്നു. പാട്ടു പാടിയും കഥകള്‍ പറഞ്ഞും ഒടുക്കം രാജാമാച്ചിയോട് യാത്ര പറഞ്ഞ്പ്പോള്‍ പലരും ചോദിക്കുന്നുണ്ടായിരുന്നൂ – ഇന്നെന്താ തീയതി ? ഏതാ ദിവസം ? സമയബോധമില്ലാതെ … പകല്‍ രാത്രി ഭേതമില്ലാതെ… ഡെഡ് ലൈനുകളും ടാറ്ജറ്റുകളും ഇല്ലാതെ… ടീ.വി യും സെല്‍ ഫോണുമില്ലാതെ … ആധുനീക ജീവിതത്തിന്റെ ഒരു അലട്ടലുമില്ലാതെ പ്രക്രുതിയോടലിഞ്ഞ് … വെറും മനുഷ്യനായി … അതെല്ലേ സുഖം! അതല്ലേ ജീവിതം! നാം നഗരമെന്നു വിളിക്കുന്നതല്ലേ ശരിക്കും കാനനം ? കോണ്‍ക്രീറ്റു വനങ്ങളില്‍ അകപ്പെട്ടുപോയ പാവം മനുഷ്യറ് നമ്മള്‍ !

Subscribe to:
Posts (Atom)