ഹെണ്റ്റെ ബ്ളോഗനാറ്‍ കാവിലമ്മേ ...
ഓതിരം ... കടകം ... തിരിഞ്ഞു നിവറ്ന്ന് കാലുകുത്തി ... കാലുയറ്‍ത്തി ... ചവുട്ടിയമറ്‍ന്ന് ...ഹെണ്റ്റമ്മേ ... പയറ്റു പലതും പയറ്റി തളറ്ന്ന് ഞാന്‍ കൈവരി കല്ലില്‍ ഇരിക്കുകയായിരുന്നു. അല്ലറ ചില്ലറ വിജയങ്ങള്‍ ഇല്ലാതിരുന്നില്ല, പക്ഷെ പൊതുവെ ചവിട്ടും തൊഴിയും ആയിരുന്നു നേെട്ടം.
കോഴിക്കോടു ജനിച്ചിരിന്നെങ്കില്‍ ... അല്ലാ കോട്ടയം പത്റത്തില് സബ് എഡിറ്ററ് ആയിരുന്നെങ്കില്‍... അതുമല്ലാ ഡെല്‍ഹിയില്‍ ചുറ്റിത്തിരിഞ്ഞിരുന്നെങ്കില്‍ ... (പടയോട്ടങ്ങളുടെ ഡെല്‍ഹി...ഖുരാനകളുടെ ...ഡെല്‍ഹി...) വെറുതേ ചുറ്റിത്തിരിഞ്ഞിട്ട് കാര്യമില്ല ..വിജയന് കൊണാട്ടു പ്ളേസില്‍ കാറ്ട്ടൂണ് ഓഫീസ്സ് നടത്തിയ്രുന്ന കാലത്ത് ഡെല്‍ഹിയില്‍ ഉണ്ടായിരുന്നിരിക്കണം. മുകുന്ദന് ഫ്റെഞ്ച് എംബസിയില്‍ പണിയെടുത്തിരുന്ന കാലത്ത്, നാരായണപ്പിള്ളയും കാക്കനാടനും വീ.കേ.എനും ഡേല്‍ഹിയില്‍ ഉണ്ടായിരുന്ന കാലത്ത് ... കോണാട്ടുപ്ളേസിലെ കേരളാക്ളബ്ബില്‍ എഴുത്തുകാരൊക്കെ കഥവായിച്ച്കിരുന്ന കാലത്ത്. അന്നൊന്നും ഡെല്‍ഹിയില്‍ എത്താന്‍ പറ്റീല്ല... അന്ന് നമ്മള് വള്ളിനിക്കറിട്ട് മാവിലെറിഞ്ഞ് നടക്കുന്ന പ്റായം.
വയസ്സറിയിച്ച് ചുരികയെടുത്ത് പയറ്റിതുടങ്ങിയപ്പോഴോ അങ്കത്തട്ടു മുഴുവനും പയറ്റുകാരെകൊണ്ട് നിറഞ്ഞിരിക്കയാണെന്ന് അപ്പോഴല്ലേ അറിയണത് ! തള്ളാനാശാനില്ലാതെ തട്ടേലെടം കിട്ടില്ലാന്ന് പിന്നെ പിന്നെ മനസ്സിലാക്കി. തിക്കിത്തെരക്കി ചില്ലറ പയറ്റൊക്കെ പയറ്റി. നാലു കൊല്ലത്തെ എഞ്ചിനീയറിൊഗ് പഠനം നല്ല മലയാളത്തിണ്റ്റെ കൂമ്പൊടിച്ചു. എന്താടാ കുശുമ്പു പറയുവാണോന്ന് തോന്നാം... കുശുമ്പൊന്നുമല്ലന്നേ ... അയ്യേ ... പച്ചപരമാറ്ത്ഥം അങ്ങനെ പയറ്റി തളറ്ന്ന ഞാന്‍ അല്ലറചില്ലറ വിജയവും അതിലേറെ പരാജയവും ഏേറ്റുവാങ്ങി ചുരികയും വച്ച് വായില്‍നോക്കി ഇരിക്കും കാലം. അതാവരുന്നു ചാപ്പന് !
ഓടിത്തളര്‍ന്ന് ചാപ്പന് നേരെ എണ്റ്റെ മുമ്പില്‍ വന്നു നിന്നു. ആഗതനായ ചാപ്പനെ ഞാന്‍ ഗൌരവപൂറ്‍വം ഒന്നിരുത്തി നോക്കി. ചുരികത്തലപ്പൊന്നു വളച്ച് കുഴിനഖം ഒന്നു തോണ്ടി. ഞാന്‍ ചോദ്യപൂറ്‍വ്വം ഒന്നു മൂളി
‘ ... ഉം... '
‘ആാശാനേ ... വെറുതേ കുത്തിയിരിക്കണ്ട നേരല്ലിത്' ചാപ്പന് മൊഴിഞ്ഞു
' ഹും ... നോം ഒരു പോരാളിയാണെന്ന് മറക്കണ്ടാ ...ബഹുമാനത്തിന് ഒരു കുറവും വേണ്ടാ ... കഴഞ്ചിന് ഭയവും കൂടി ചേറ്ത്തോളൂ ... '
' അതൊക്കെ വിടാശാനെ ...' ചാപ്പന് നേരെ കാര്യത്തിലേെക്ക് കടന്നു.
'ബ്ളൊഗനാറ്‍കാവില്‍ പൂരം തൊടങ്ങി ... ബ്ളോഗന്മാരായ ബ്ളോഗന്‍മാരെല്ലാം പയറ്റി തെളിഞ്ഞു തുട്റ്റങ്ങി ... '
' ചാപ്പാ ... ഇനി ഒരങ്കത്തിന് നമുക്ക് ബാല്യംണ്ടോ ...വയാഗ്ര പാല്‍കഞ്ഞീലിട്ട് കഴിക്കണോ ബാല്യംണ്ടാവാന്‍ ... '
'ഒന്നും വേണ്ടാ. ബ്ളോഗനാറ്‍കാവില് ആരും ആരെം അരിഞ്ഞു വീഴ്ത്തണ്ടാ ... അതെല്ലാം പത്റ പൂരത്തില്‍ ... ഇവിടെ എല്ലാറ്ക്കും എടണ്ട് ... '
'ഉവ്വോ ... എല്ലാറ്ക്കും എടണ്ടെന്നോ ? കൊള്ളാല്ലോ കളീ ... "
അങ്ങനെ ഞാന്‍ സത്യന്‍മാഷേം ഷീലാമ്മേം മനസില്‍ ധ്യാനിച്ച് , ചുരിക എടുത്ത് ഇറങ്ങിയിരിക്ക്യാണേ ... തട്ടുകേട് കൂടതെ കാത്തോണേ ണ്റ്റെ ഭഗോതീ..
ഹെണ്റ്റെ ബ്ളോഗനാറ്‍ കാവിലമ്മേ ഞാനിതാ ബ്ളോങ്കം കുറിക്കുന്നു. ബ്ളഗത്തട്ടില്‍ ഇനി എണ്റ്റെ ബ്ളോഗുകളും ...
Subscribe to:
Post Comments (Atom)
24 comments:
കൊള്ളാം ഇഷ്ടപ്പെട്ടു. കളരി നല്ലതാണു. അത്യാവശ്യം പിടിച്ചു നില്ക്കാന് പറ്റും ഇവിടെ. നിങ്ങളു ചുമ്മാ വന്നു ചറപറാന്നു എഴുതൂ....
:)
നന്ദി ചേട്ടന്മാരേ ...ചേച്ചിമാരേ നന്ദി ... ഒരായിരം നന്ദി
:-)
വയസ്സറിയിച്ച് ചുരികയെടുത്ത് പയറ്റിതുടങ്ങിയപ്പോഴോ അങ്കത്തട്ടു മുഴുവനും പയറ്റുകാരെകൊണ്ട് നിറഞ്ഞിരിക്കയാണെന്ന് അപ്പോഴല്ലേ അറിയണത് !!!
:))
ezhuthaan nalla aim undallo! poratte puthiya payattalz or perukkalz. all the best. ellaa vidha aasamasakalum.
ആരിത്...തച്ചോളി മരുമകന് ചന്തുവോ??
എന്തായാലും അങ്കത്തട്ടിലേക്കു സ്വാഗതം..അപ്പോ സ്റ്റാര്‍ട്ട്..ആക്ഷന്‍.....
ശ്ശൊ ഇങ്ങനെ അന്തം വിട്ടു നോക്കി നില്‍ക്കാതെ പയറ്റു തുടങ്ങൂൂൂൂൂൂ..
സ്വാഗതം. :)
സുസ്വാഗതം.
സാക്ഷര ചേകവരേ...ബൂലോക കളരിയിലേക്ക് സുസ്വാഗതം...
താങ്കള്‍ നല്ലൊരു ബ്ലോഗവന് തന്നെ..എന്തൊരു ബ്ലൈറ്റ്..!
ബ്ലോഗതം..:)
സ്വാഗതം.
കളരി കൊള്ളാം..കരാട്ടെ അറിയാമോ(ചുമ്മാ;) )
സുസ്വാഗതം...:)
കൊള്ളാം..
തകര്‍പ്പന്‍
അവതാരം!!
അത് കൊള്ളാം. തുടക്കം നന്നായിരിക്കുന്നു.
ഇരിക്കട്ടെ എന്റെ വഹ ഒരു സ്വാഗതം. ക്ഷമിക്കുക ബ്ലോഗതം.....
മറ്റൊരു നവാഗതന്.
സ്വാഗതം...
ആദ്യ പോസ്റ്റ് തന്നെ കലക്കി.
:)
കന്നിയങ്കം കലക്കി.
കൂടുതല്‍ അങ്കങ്ങള്‍ പ്രതീക്ഷിക്കുന്നു.
കൂട്ടത്തില്‍, ഒരു ചെറിയ അങ്കപ്പുറപ്പാടു് നടത്തിയിരിക്കുന്ന ഈയുള്ള ചേകവന്റെകൂടെ കളരി സന്ദര്‍ശിച്ചു്, അഭിപ്രായം അറിയിച്ചാല്‍, തട്ടുകേടുകള്‍ പരിഹരിക്കാമായിരുന്നു.
http://niraksharan.blogspot.com/
നിരക്ഷരന്
(അന്നും, ഇന്നും, എപ്പോഴും.)
സ്വാഗതം നിരക്ഷരാ. ഇവിടെ അങ്കം ഇല്ലെന്നാരാ പറഞ്ഞേ? ഇടയ്ക്കൊക്കെ ഉണ്ട്. ഈവര്‍ഷം ഇതുവരെ അഞ്ചാറ് മേജര്‍ അങ്കങ്ങള്‍ കഴിഞ്ഞിരിക്കുന്നു...
സാക്ഷരന്‍...
എഴുത്ത് മനോഹരം.....ബ്ലോഗ്ഗുലകത്തില്‍
അക്ഷരപയറ്റിലൂടെ മുന്നേറാന്‍....തുടരുക
എല്ലാ ഭാവുകങ്ങളും..പ്രാര്‍ത്ഥനകളും
നന്മകള് നേരുന്നു
കൊള്ളാം ഇഷ്ടപ്പെട്ടു....
kalakkiyirikkunnu kanniankam. kavilamme manassil dhyanichu ankakaliyode thattil kayarooo
ഉം
അപ്പോ അങ്കം കുറിച്ചായിരുന്നു പുറപ്പാടല്ലേ
ലോകനാര് കാവില്‍ അമ്മുമ്മെ.. നമ്മുടെ സാക്ഷരന്‍ ചേകവന് അങ്കം കുറിച്ചു .
ഇനി ഇവിടെ ഒരു പൂരം തന്നെ നടക്കും ...
സ്വാഗതം ...
kidu ...
kiduvennu paranja pora...kikkidu ...
chettaa kalakki ketto.vaayikkan othiri vykippoyathila sankadam
Post a Comment