Monday, February 4, 2008

ഒരാഴ്ച കാട്ടില്‍

കുറേ ദിവസമായി ഈവഴിക്കൊക്കെ വന്നിട്ട്. ബ്ലോഗന്‍ കവലയില്‍ വന്ന് ബ്ലോഗ്ഗന്മാരുമായി അല്പം സൊറ പറഞ്ഞിട്ട് കുറേ ദിവസമായി. ആകെ ഒരു “ സമാധാനക്കൊറവില്ലായ്മയില്ലാത്തതു പോലെ … ഒരസ്വസ്ഥതക്കൊറവ് …” എവിടെയായിരുന്നൂ ഇത്രയും ദിവസം എന്നല്ലേ ? “ ഒന്നും പറയണ്ടാ …” ( എന്നു പറഞ്ഞാല്‍ പിന്നെ ഞാനെന്തു പറയും. അതുകൊണ്ടു പറയാം). മഹാരാഷ്ട്രായിലെ ഒരു കൊടും കാട്ടിലായിരുന്നു ഏഴു ദിവസവും ! പുലി ഇറങ്ങുന്ന കൊടും കാട് !ചുറ്റും പലവിധ പാമ്പുകള്‍! കറന്റില്ല. ഫോണ്‍ കണക്ഷനില്ല. താമസം പ്ലാസ്റ്റിക്ക് ടെന്റില്‍ !


പരസ്പരം നിരന്തരം വഴക്കടിക്കുന്ന ഇരുപതു മാനേജറ് മാരെ ഒരു വഴിക്കാക്കാന്‍ ഇതേ വഴിയുള്ളൂയെന്ന് എന്റെ കമ്പനി തീരുമാനിച്ചു. ഇരുപതു പേരേയും ഒരു കൊടുംകാട്ടില്‍ ഒരാഴ്ചത്തേക്ക് താമസിപ്പിച്ചു. നിയന്ത്രണം പെന്‍ഷന്‍ പറ്റിയ ഒരു നേവി കമാണ്ടറും ഒരു ആറ്മീ കേണലും. Learning By Experience– നീയൊക്കെ അനുഭവിച്ചു തന്നെ പഠിക്കണം – എന്നായിരുന്നു പ്രോഗ്രാമിന്റെ പേര്‍.
മഹാരാഷ്ട്രായിലെ ലോണാവാലാ എന്ന ചെറിയ പട്ടണം. പൂനായില്‍ നിന്ന് ഏതാണ്ട് നൂറു കിലോമീറ്ററ് അകലെ. അവിടെ നിന്ന് ജീപ്പില്‍ ഏതാണ്ട് മൂന്നുമണിക്കൂറ് കാട്ടിലൂടെ യാത്രചെയ്താല്‌` “രാജാമാച്ചി” എന്ന കാട്. അവിടെയായിരുന്നു ഞങളുടെ ക്യാമ്പ്. കാട്ടിലെത്തിയതും കമാണ്ടറ് ജീപ്പുകള്‍ തിരിച്ചയച്ചു. കാടിന്റെ ഒരുഭാഗ്ഗം നിരപ്പാക്കി അവിടെ കൂടാരം കെട്ടിക്കൊള്ളാന്‍ പറഞ്ഞു. പത്തും പതിനാലും മണിക്കൂറ് കമ്പ്യൂട്ടറിന്റെ മുന്‍പില്‍ കുത്തിയിരുന്ന് തടി കേടാക്കുന്നവറ്ക്ക് ഇതേയുള്ളൂ ശിക്ഷ ! ഒപ്പം ഒരു മുന്നറിയിപ്പും - പാമ്പുകള്‍ ഒരുപാടുണ്ട് …സൂക്ഷിക്കണം … പാമ്പിന് വെട്ടുകൊള്ളരുത്… കൂടാരമടിച്ചു. കമോഡില്‍ ഇരുന്നു ശീലിച്ച പലരും അന്വേഷിച്ചു …”വെയറ് ഈസ്സ് ദ ടോയലെറ്റ് ?” . പരന്നു കിടക്കുന്ന കാട്ടിലേക്ക് കമണ്ടറ് വിരല്‍ ചൂണ്ടി. “ ഓപ്പണ്‍ എയറ് …”. ഒരു വടി കൂടെ കരുതിക്കോളണം. പാമ്പുവന്നാല്‍ ഓടിക്കാന്‍. രാവിലെ അഞ്ചരക്ക് സൂര്യനമസ്കാരം. പിന്നെ രണ്ടു ടീമുകളായി തിരിഞ്ഞ് ട്രെക്കിങ്ങ്. ട്രെഷറ് ഹണ്ട് എന്നു പേര്‍. നിബിഡമായ കാടിനകത്ത് ദൂരെ എവിടയോഉള്ള നിധി കണ്ടുപിടിക്കണം. വഴി കാണിക്കുന്ന ഒരു മാപ്പ് തരും. വഴി തെളിക്കാനുള്ള ആയുധങ്ങള്‍, ഫസ്റ്റ് എയ്ഡ് ബോക്സ്, കയറ്, കമ്പ്, വെള്ളം എല്ലാം തൂക്കി എട്ടുപത്തു മണിക്കൂറ് നടക്കണം. പിന്നെ അവിടെയായി ക്യാമ്പ്. അസ്തി തുളക്കുന്ന തണുപ്പ് രാത്രിയില്‍ !
മറാഠായില്‍ ശിവാജിയുടെ ശക്തികേന്ദ്രമായിരുന്നു രാജാമാച്ചി. കുത്തനേയുള്ള പാറക്കെട്ടുകള്‍ക്കു നടുവില്‍ ചെറിയ നിരപ്പ്. നിബിഡമായ കാട്. ആയിരത്തി ഇരുന്നൂറ് അടി വരെ പൊക്കം വരുന്ന കറുത്ത നേറ്ക്കുത്തായ പാറക്കെട്ടുകള്‍. ഇടത്തും വലത്തുമായുള്ള പാറക്കെട്ടുകളില്‍ കറുത്തുയറ്ന്നു നില്‍ക്കുന്ന രണ്ടു കോട്ടകള്‍. മനോരഞ്ജനും ശ്രീവറ്ധനും. നഷ്ടപ്രതാപത്തിന്റെ സ്മാരകങ്ങളായി ഇടിഞ്ഞു പൊളിഞ്ഞു നില്‍ക്കുന്ന കോട്ടകള്‍. കോടും കാട്ടിലൂടെ നിധി തേടിയുള്ള യാത്ര അവസാനിച്ചതും കമാണ്ടറ് പറഞ്ഞു – നമ്മള്‍ ശ്രീവറ്ദ്ധന്‍ കോട്ടയുടെ മുകളില്‍ കയറുന്നു. കനത്ത ബാഗുകള്‍ തോളില്‍ തൂക്കി ഞങ്ങള്‍ കയറി തുടങ്ങി. ചെങ്കുത്തായ കറുത്ത പാറയില്‍ കഷ്ടിച്ച് ഒരാള്‍ക്ക് നടന്നു കയറാന്‍ പാകത്തിലുള്ള കല്പാതയുണ്ട്. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞപാതയില്‍ വളരെ സൂക്ഷിച്ചുവേണം കയറാന്‍. ഒരു കാല്‍ വഴുതിയാല്‍ വന്നു പതിക്കുന്നത് നൂറുകണക്കിന്‍ അടി താഴേക്ക്. പൊടി പോലും കിട്ടില്ല. ഏതാണ്ട് പകുതി ഉയരം കയറിയതും ഞാന്‍ താഴേക്കു നോക്കി. ഞങ്ങള്‍ ക്യാമ്പുചെയ്തിരുന്ന നിരപ്പ് ഒരു ചെറിയ പൊട്ടുപോലെ താഴേ കാണാം. ഒരടി തെറ്റിയാല്‍ എന്റെ പൊടിപോലും കിട്ടില്ല. ദൈവമേ! എന്റെ കാലു വിറച്ചു. എനിക്കൊന്നു മൂത്രമൊഴിക്കണം. തൊണ്ട വരളുന്നു. എനിക്ക് വെള്ളം കുടിക്കണം. ചലോ …ചലോ … കമാണ്ടറ് അലറി. എനിക്കുവയ്യ … ഇതിനു മുകളിലേക്ക് ഇനി ഒരടി ഞാന്‍ വെക്കില്ല. ഞാന്‍ പറഞ്ഞു. കമോണ്‍ …വാക്ക് .. കമാണ്ടറ് അലറി. വേറേ വഴിയില്ല. താഴേക്കിറങ്ങി ചെന്നാലും പോകാന്‍ ഇടമില്ല. നടന്നേ പറ്റൂ. പാറയില്‍ പൊത്തിപിടിച്ച് ഞാന്‍ മുകളിലേക്ക് കയറി. ഏതാണ്ട് പകല്‍ മുഴുവനും എടുത്തു മുകളിലെത്താന്‍. ഇടിഞ്ഞു പൊളിഞ്ഞ കോട്ടയുടെ ഏറ്റവും ഉയറ്ന്ന ഭാഗത്തായി ഞങ്ങള്‍ ഇരുന്നു.

സൂര്യന്‍ അസ്തമിക്കുന്നു. നിബിഡമായ കാട്ടിനകത്ത് , ആയിരത്തോളം അടി മുകളില്‍ ഇരുന്ന് ഞങ്ങള്‍ സൂര്യാസ്തമനം കണ്ടു. പകല്‍ രാത്രിയാവുന്നതും, സൂര്യന്‍ മറഞ്ഞ് ചന്ദ്രനും നക്ഷത്രങ്ങളും ആകാശത്ത് നിറയുന്നതും കണ്ടു. സമയബോധമില്ലാതെ, ജീവിതത്തിന്റെ യാതൊരു തിരക്കുകളും ശബ്ദകോലാഹലങ്ങളുമില്ലാതെ പ്രശാന്ത സുന്ദരമായ ആ സന്ധ്യ. ശാന്തമായ രാത്രി. ഇത്രയും മനോസുഖം അനുഭവിച്ച നിമിഷങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ചന്ദ്രന്‍ ഉയറ്ന്നതും കമാണ്ടറ് ഒരു ചെറിയ സീ.ഡീ.പ്ലെയറ് എടുത്തു. ശ്രീ ശ്രീ രവിശങ്കറിന്റെ Moon Meditation കാനനത്തിന്റെ നിശബ്ദതയില്‍ ഒരു സംഗീതം പോലെ ഒഴുകി. കണ്ണുകള്‍ അടച്ച് ഏറെ നേരം ഞങ്ങള്‍ ഇരുന്നു. എത്ര സുന്ദരമായ രാത്രി! പിറ്റേന്ന് പാറയിലൂടെ ഒരു കയറ് വഴി ഞങ്ങള്‍ക്ക് ഇറങ്ങണമായിരുന്നു. കോട്ടമതിലിനടുത്ത് ഒരു മരത്തില്‍ കയറ് കെട്ടി. അരയില്‍ ഒരു സേഫ്റ്റി ബെല്‍റ്റും. കയറില്‍ പിടിച്ച് തൂങ്ങി കോട്ടമതില്‍ വഴി താഴേക്ക് ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു. അമ്യൂസ്സ്മെന്റ് പാറ്ക്കിലെ ജൈന്റ് വീലില്‍ പോലും പേടിച്ചിട്ട് ഞാന്‍ കയറില്ല. എനിക്ക് പേടിച്ച് വിറച്ചു. – എന്നെ കൊന്നാലും ഞാന്‍ ഇതു ചെയ്യില്ല – ഞാന്‍ കരഞ്ഞു. കമാണ്ടറുണ്ടോ വിടുന്നൂ. എന്റെ അരയിലെ കൊളുത്ത് കയറില്‍ കടത്തി. കോട്ട മതിലിനു മുകളില്‍ കയറ്റി നിറുത്തി. ഇറങ്ങിക്കോ ഇല്ലെങ്കില്‍ തള്ളിയിടും എന്നു ഭീഷണി. ശിവാജി ഈ കോട്ടയുടെ മുകളിലേക്ക് ഒരു കയറില്‍ തൂങ്ങി കയറിയിട്ടുണ്ടത്രേ. കയറ് ദേഹത്ത് കെട്ടിയിട്ട് ഒരു ഉടുമ്പിനെ അദ്ദേഹം മുകളിലേക്ക് കടത്തി വിടും. ഉടുമ്പ് പാറയില്‍ അള്ളിപ്പിടിച്ചിരിക്കും. കയറില്‍ തൂങ്ങി ശിവാജി മുകളിലേക്ക് കയറും – രാജാക്കന്മാരുടെ ഓരോരോ വിനോദങ്ങളേ … കമാണ്ടറുടെ ഭീഷണിക്കു വഴങ്ങി ഞാന്‍ കോട്ട മതിലിനുമുകളില്‍ നിന്നും താഴേക്ക് തൂങ്ങിയിറങ്ങി . പാറക്കെട്ടുകളില്‍ കാലുകള്‍ ഉറപ്പിച്ച് കയറില്‍ ഭാരം തൂക്കി പതുക്കെ ഇറങ്ങി താഴേയെത്തി. ഇടക്കൊന്നു താഴേക്കു നോക്കിയപ്പോള്‍ കയറിന്റെ താഴേഅറ്റത്ത് പൊട്ടു പോലെ ഒരാള്‍ നില്‍ക്കുന്നതു കണ്ടു. കൈ വിട്ടാല്‍ … ഞാന്‍ കിലു കിലാ വിറച്ചു. വീണ്ടും കാട്ടിനുള്ളില്‍ ക്യാമ്പ്. കാട്ടിനകത്തെ ചെറിയ തടാകത്തില്‍ നീന്തി കുളിച്ചു. തണുത്തു നിറ്മലമായ ജലം. എന്താ സുഖം! രാത്രി ക്യാമ്പ് ഫയറ്. കമ്പുകള്‍ കൂട്ടിയിട്ട് തീകത്തിച്ച് അതിനുചുറ്റും ഇരുന്നു. പാട്ടു പാടിയും കഥകള്‍ പറഞ്ഞും ഒടുക്കം രാജാമാച്ചിയോട് യാത്ര പറഞ്ഞ്പ്പോള്‍ പലരും ചോദിക്കുന്നുണ്ടായിരുന്നൂ – ഇന്നെന്താ തീയതി ? ഏതാ ദിവസം ? സമയബോധമില്ലാതെ … പകല്‍ രാത്രി ഭേതമില്ലാതെ… ഡെഡ് ലൈനുകളും ടാറ്ജറ്റുകളും ഇല്ലാതെ… ടീ.വി യും സെല്‍ ഫോണുമില്ലാതെ … ആധുനീക ജീവിതത്തിന്റെ ഒരു അലട്ടലുമില്ലാതെ പ്രക്രുതിയോടലിഞ്ഞ് … വെറും മനുഷ്യനായി … അതെല്ലേ സുഖം! അതല്ലേ ജീവിതം! നാം നഗരമെന്നു വിളിക്കുന്നതല്ലേ ശരിക്കും കാനനം ? കോണ്‍ക്രീറ്റു വനങ്ങളില്‍ അകപ്പെട്ടുപോയ പാവം മനുഷ്യറ് നമ്മള്‍ !

31 comments:

കാനനവാസന്‍ said...

ഹാവൂ... വായിച്ചു കഴിഞ്ഞപ്പൊ നല്ല സുഖം...
കോണ്‍ക്രീറ്റ് കാടുകളില്‍ത്തന്നെ കഴിയാതെ ,ഇടക്കൊക്കെ മണ്ണിന്റെ മണവും ഒന്നറിയുന്നതു നല്ലതുതന്നെ അല്ലേ മാഷേ............

കണ്ണൂരാന്‍ - KANNURAN said...

ബൂലോഗസമ്മര്‍ദ്ധമില്ലാതെ എന്നു കൂടി ചേര്‍ക്കാം അല്ലെ?

G.MANU said...

കാടുകയറി തിരികെ വന്നു അല്ലേ...

സുമുഖന്‍ said...

ഇതാ ഇപ്പൊഴത്തെ ഒരു കോര്‍പ്പറേറ്റ്‌ സ്റ്റൈല്‍..മുതാലാളിമാരെ കുറ്റം പറയാതിരിക്കാന്‍ വെണ്ടിയുള്ള ഒരോ മാനേജ്മന്റ്‌ റ്റാക്റ്റിക്സ്‌ :-))

നവരുചിയന്‍ said...

എന്നിടു പാമ്പിന്റെ പടം ഒന്നും കിട്ടിലെ ??? നല്ല പോസ്റ്റ് മാഷെ .... അടുത്ത ബ്ലോഗ് മീറ്റ് ആ കാട്ടിലേക്ക് മാറ്റിയാലോ ??

യാരിദ്‌|~|Yarid said...

;)

ശ്രീനാഥ്‌ | അഹം said...

നന്നായി ട്ടോ മാഷേ...

പ്രയാസി said...

നല്ലൊരു പോസ്റ്റ്..
ഒരഭിപ്രായം പറഞ്ഞോട്ടെ..!

ചിത്രങ്ങളില്‍ എഴുതുന്നതിനെക്കാള്‍ താഴെ ബോള്‍ഡായി കൊടുക്കുന്നതല്ലെ നല്ലത്..:)

കാഴ്‌ചക്കാരന്‍ said...

ന്‌ിങ്ങളൊരു നല്ല കാഴ്‌ചക്കാരന്‍

നിരക്ഷരൻ said...

Learning By Experience– നീയൊക്കെ അനുഭവിച്ചു തന്നെ പഠിക്കണം – എന്നായിരുന്നു പ്രോഗ്രാമിന്റെ പേര്‍. അത് കലക്കി.

സൂര്യന്‍ അസ്തമിക്കുന്നു. നിബിഡമായ കാട്ടിനകത്ത് , ആയിരത്തോളം അടി മുകളില്‍ ഇരുന്ന് ഞങ്ങള്‍ സൂര്യാസ്തമനം കണ്ടു. പകല്‍ രാത്രിയാവുന്നതും, സൂര്യന്‍ മറഞ്ഞ് ചന്ദ്രനും നക്ഷത്രങ്ങളും ആകാശത്ത് നിറയുന്നതും കണ്ടു. സമയബോധമില്ലാതെ, ജീവിതത്തിന്റെ യാതൊരു തിരക്കുകളും ശബ്ദകോലാഹലങ്ങളുമില്ലാതെ പ്രശാന്ത സുന്ദരമായ ആ സന്ധ്യ. ശാന്തമായ രാത്രി. ഇത്രയും മനോസുഖം അനുഭവിച്ച നിമിഷങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ചന്ദ്രന്‍ ഉയറ്ന്നതും കമാണ്ടറ് ഒരു ചെറിയ സീ.ഡീ.പ്ലെയറ് എടുത്തു. ശ്രീ ശ്രീ രവിശങ്കറിന്റെ Moon Meditation കാനനത്തിന്റെ നിശബ്ദതയില്‍ ഒരു സംഗീതം പോലെ ഒഴുകി.

ഹോ കേട്ടിട്ട് കൊതിയായിപ്പോയി മാഷേ. ഞാനും ഒരിക്കല്‍ പോകും അവിടെ. രവിശങ്കറിന്റെ സീ.ഡീം കൊണ്ടുപോകും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വനവാസം നന്നായി അനുഭവിച്ചില്ലേ...

ധ്വനി | Dhwani said...

ഇവിടെ മുബൈയില്‍ ആണു ഞാന്‍! ലൊണാവലയില്‍ പലപ്രാവശ്യം പോയിട്ടുണ്ട്! ഇങ്ങനൊരു സ്ഥലത്തെ പറ്റി അറിഞ്ഞില്ല! :)

നന്നായാസ്വദിച്ചുവല്ലേ?

കാപ്പിലാന്‍ said...

ഇടക്കിടക്ക് ഇതും നല്ലതാണ് ആരോഗ്യത്തിന്

siva // ശിവ said...

നല്ല ചിത്രങ്ങളും വിവരണവും...വായിച്ചപ്പോള്‍ സന്തോഷം തോന്നി.....നന്ദി...

ഗീത said...

ശ്രീവര്‍ദ്ധന്‍ കോട്ടമുകളിലെ ആ പ്രശാന്തസുന്ദരമായ സന്ധ്യയുടെയും മൂണ്‍ മെഡിറ്റേഷന്‍ കേട്ടുറങ്ങിയ രാവിന്റേയും ചിത്രണം അതീവഹൃദ്യം....
അങ്ങനൊരു സന്ധ്യയും രാത്രിയും അനുഭവവേദ്യമായതുപോലെ........

Anonymous said...

sahodara..ninga ezhuthu nirtharuthu...poonkavilammakku oru thengayadichekkam....adutha bloge ini ennanu...

പാമരന്‍ said...

ഹൃദ്യമായ വിവരണം... അവിടെ ഒന്നു പോകാന്‍ കൊതിതോന്നുന്നു..

സാക്ഷരന്‍ said...

എന്റെ കാനന വാസം വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവറ്ക്കും നന്ദി. ഒഴുക്കില് ഒരില് പോലെ മറിച്ചുനോക്കി കടന്നു പോയവറ്ക്കും നന്ദി.
കാനനവാസം ശരിക്കും ഒരു നല്ല അനുഭവമായിരുന്നു. കാട്ടിലായിരുന്നപ്പോള് പലപ്പോഴും തോന്നി എങ്ങിനെയെങ്കിലും ഒന്നു രക്ഷപ്പെട്ടാല് മതി എന്ന്. പക്ഷെ ഓരോ എക്സറ്സൈസിനും ശേഷം കടന്നു പോയ അനുഭവം വളരെ മികച്ചതാണെന്നു മനസ്സിലായി.
കാട്ടിനുള്ളിലെ സൂര്യാസ്തമനവും മൂണ് മെഡിറ്റേഷനും മറക്കാനാവാത്ത ഒര്നുഭൂതിയായിരുന്നു.
കാനനവാസാ – ആദ്യം തന്നെ വന്നല്ലോ കാട്ടിലെ കഥകേള്ക്കാന്. വളരെ നന്ദി.
കണ്ണൂരാന്, മനു – നന്ന്ദി
സുമുഖന് – കോറ്പ്പറേറ്റ് സ്റ്റൈല് തന്നെ. പക്ഷെ ഒരു ക്ലാസ്സ്രൂം ട്രെയിങ്ങിനെക്കാള് ഇതു നല്ലതാണ്ണ്
നവരുചിയന് – പാമ്പൊന്നും നമ്മുടെ അടുത്ത് വന്നില്ല. നമ്മളാരാ മോന് …
വഴിപോക്കന്, ശ്രീനാഥ് – നന്ദി
പ്രായാസി – ചിത്രത്തിനു അടിക്കുറിപ്പു ചേറ്ക്കുന്ന റ്റെക്നിക്ക് വശമില്ലാ …
കാഴ്ച്ചക്കാരന് – നന്ദി
നിരക്ഷരന് – നന്ദി – കാട്ടിലെ രാത്രി വള്രെ നല്ല അനുഭവം തന്നെയായിരുന്നു.
പ്രിയ, കാപ്പ്ലാന്, ശിവകുമാറ്, ഗീത, പാമരന് – നിങ്ങളുടെ അഭിപ്രായങ്ങള്ക്ക് നന്ദി.
ധ്വനി – ലോണാവാല യില് നിന്ന് ഏതാണ്ട് മൂന്നുമണിക്കൂറ് യാത്രയുണ്ട്. ഒരു സുമോ വാടകക്കെടുത്ത് രാജാമാച്ചി ഗാവ് എന്നു പറഞ്ഞാല് അവര് എത്തിക്കും. അവിടെ ഹോട്ടലോ മറ്റു താമസ സൌകര്യങ്ങളോ ഇല്ല.
കുട്ടന് പിള്ള – നന്ദി. പൂങ്കാവിലമ്മയുടെ അനുഗ്ഗ്രഹം.

എല്ലാവറ്ക്കും ഒരിക്കല്ക്കൂടി നന്ദി.

ശ്രീ said...

കോണ്‍ക്രീറ്റ് വനങ്ങളില്‍‌ നിന്നും മാറി, യഥാര്‍‌ത്ഥ കാട്ടില്‍‌ കുറച്ചു ദിവസം, അല്ലേ?
നല്ല വിവരണം മാഷേ... എന്നിട്ട് എല്ലാവരും ആ അനുഭവം കൊണ്ട് പാഠം പഠിച്ചോ?

കുറുമാന്‍ said...

കാനനവാസം അതിരസാവഹം.......

നന്നായി എഴുതിയിരിക്കുന്നു,.

കുറുമാന്‍ said...

കാനനവാസം അതിരസാവഹം.......

നന്നായി എഴുതിയിരിക്കുന്നു,.

Murali K Menon said...

ലോനാവാലയും, മാത്തേരനും ഒക്കെ പോയീട്ടുള്ള എനിക്ക് സാക്ഷരന്റെ യാത്രയില്‍ ഞാനും പങ്കെടുത്തതുപോലെ തോന്നി. ട്രെക്കിംഗിനൊക്കെ ഏറ്റവും പറ്റിയ സ്ഥലം മഹാരാഷ്ട്ര തന്നെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇടയ്ക്ക് ഇത്തരം ശിക്ഷകള്‍ ജീവിതത്തില്‍ ആശ്വാസം തരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ!!

പിന്നെ കൊടും കാട് എന്നൊക്കെ പറഞ്ഞ് ആളെ പേടിപ്പിക്കല്ലേ, ഉവ്വ് ഉവ്വ്... സമ്മതിച്ചു.

ഉപാസന || Upasana said...

നന്നായി
:)
ഉപാസന

ഹരിശ്രീ (ശ്യാം) said...

വായിച്ചു. നന്നായി ആസ്വദിച്ചു. രാത്രി നിലാവില്‍ പാറയുടെ മുകളില്‍ കയറി ഇരുന്ന സുഖം വായനക്കും കിട്ടി.

Visala Manaskan said...

ഒരു ചേയ്ഞ്ച് ആര്‍ക്കാ ഇഷ്ടല്ലാത്തെ?

:) ട്രിപ്പ് കൊള്ളാം.

സാക്ഷരന്‍ said...

ശ്രീ , കുറുമാന്ജീ, മുരളിയേട്ടന്, വിശാല്ജീ, ഉപാസന, ഹരിശ്രീ …
നിങ്ങളുടെ അഭിപ്രായത്തിനു വളരെ നന്ദി.
അതിപ്പോ കൊടുംകാടാണോന്നു ചോദിച്ചാ … ഇമ്മിണീ മരോക്കെ ഒണ്ടേ …
പറയുമ്പോ ഒരു ജുറാസിക്ക് പാറ്ക്ക് എഫക്റ്റൊക്കെ വേണ്ടേ … :)

Sandeep PM said...

നല്ല യാത്ര വിവരണം .അഗസ്ത്യര്‍ കൂടത്തില്‍ പോയ ഒരു ഓര്മ്മ

ഭടന്‍ said...

നല്ല അനുഭവം അല്ലെ?....

എന്‍.സി.സിയിലെ ഒരു മാസത്തെ ആര്‍മി അറ്റാച്ച്മെന്റ് ക്യാമ്പ് ഓര്‍ത്തുപോയി താങ്കളൂടെ വനവാസം വായിച്ചപ്പോള്‍.

A live journal of our life together for future reference said...

i envy you man ... i cant forget my experience when i spent just two days in nilgiri's ... it always make you ask for more ... i still feels sorry about not able to do any rope-climbing ...

balyachapaliangal said...
This comment has been removed by the author.
balyachapaliangal said...

Your trip trip to rajamachi make me to put this words for u..
Upon the hearth the fire is red,
Beneath the roof there is a bed;
But not yet weary are our feet,
Still round the corner we may meet
A sudden tree or standing stone
That none have seen but we alone..