Monday, February 11, 2008

ഒരു ലണ്ടന്‍ രാത്രി

സംഭവ ബഹുലമായ ഒരു ലണ്ടന്‍ രാത്രിയെക്കുറിച്ച് ഞാന്‍ ഓറ്ത്തുപോയി. ബ്ലോഗ്ഗിന്റെ തലേക്കെട്ടു കാണുമ്പോള്‍ത്തന്നെ വായനക്കാര്‍ ആകാഷാഭരിതരാവുന്നതും നഖം കടിച്ചുപറിക്കുന്നതും, തലമുടിയില്‍ അക്ഷമരായി വിരലോടിക്കുന്നതും എനിക്ക് വ്യക്തമായി കാണാം. തികച്ചും ന്യായം. നിങ്ങളെ ഒട്ടും നിരാശരാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സംഭവ ബഹുലമായ ഒരു രാത്രി തന്നെയായിരുന്നൂ അത്.
വറ്ഷങ്ങള്‍ക്ക് മുന്‍പാണ്. രണ്ടായിരാമാണ്ടില്‍. Y2K പണിതീറ്ന്ന് ഐ.ടീ തരംഗം ഇന്ത്യയില്‍ പതുക്കെ പതുക്കെ വീശാന്‍ തുടങ്ങിയ കാലം. ബ്രിട്ടീഷ് എയര്‍വേസ്സിന്റെ ഒരു പ്രോജക്ടിനായി ഞാന്‍ ഡെല്‍ഹിയില്‍ നിന്ന് ലണ്ട്നിലേക്ക് വമാനം കയറി. പരിചയക്കാര്‍ ആരും തന്നെ ഇല്ല ലണ്ടനില്‍. ആകെയുള്ളത് ക്രിഷ്ണന്‍ കോലി എന്ന ഒരാളുടെ ഫോണ്‍ നംബരാണ്‍. ആദ്യത്തെ ആഴ്ച്ച ഹോട്ടലില്‍ താമസിക്കാം. അതിനകം ക്രിഷ്ണന്‍ കോലിയെ കണ്ടുപിടിക്കണം. ലണ്ടനില്‍ സ്വന്തമായ പല കെട്ടിടങ്ങളും വാടകക്ക് കൊടുക്കുന്നയാളാണ്‍ ക്രിഷ്ണന്‍ കോലി.തണുത്തു വിറക്കുന്ന ഒരു ഡിസംബറ് രാത്രിയില്‍ ഞാന്‍ ലണ്ടനിലെ ഒരു ബി&ബി (ബ്രെഡ്ഡ് &ബ്രേക്ക് ഫാസ്റ്റ്) ഹോട്ടലിന്റെ കതകില്‍ മുട്ടി. നമ്മള്‍ ഉദ്ദേശിക്കുന്ന സംഭവ ബഹുലമായ രാത്രി ഇതല്ല. അന്നു രാത്രി അധികം സംഭവങ്ങളൊന്നും ഉണ്ടായില്ല.
രാവിലെ ബ്രേക്ക്ഫാസ്റ്റ് ഫ്രീ ! കോണ്‍ഫ്ലേക്സും, പാലും, മുട്ടയും, ഹോട്ട്ഡോഗ്ഗും,ബ്രെഡ്ഡും എല്ലാം ചേറ്ത്ത് ഒരു പിടി പിടിച്ചു. ഡെല്‍ഹിയില്‍ നിന്ന് തലേന്ന് ഉണക്ക റൊട്ടിയും ദാലും കഴിച്ചതില്‍ പിന്നെ വയറു നിറഞ്ഞത് അപ്പോഴാണ്. പ്ലയിനില്‍ കിട്ടിയത് ഒരുകഷ്ണം പച്ചയിറച്ചിയായിരുന്നു.ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ക്രിഷ്ണന്‍ കോലിയെ തപ്പി ഇറങ്ങി.
നാലു നാലരയടി പൊക്കം. അമിതമായി ബിയറ് ചെലുത്തി വയറ് ഉരുണ്ട് ഒരു വലീയ പന്തുപോലെ, കഴുത്തിനു താഴെ നിന്ന് അരവരെ വലീയ ഒരു പന്ത്. അന്‍പതു വയസ്സുപ്രായം. ക്രിഷ്ണന്‍ കോലി വാതോരാതെ സംസാരിക്കും.
ലണ്ടനില്‍ പലസ്ഥലത്തായി നാലഞ്ചു കടകള്‍ – കോറ്ണറ് ഷോപ്പ്. പത്തു പന്ത്രണ്ടു കെട്ടിടങ്ങള്‍ വാടകക്കു കുടുത്തിരിക്കുന്നു. സുഖവരുമാനം, സുഖ ജീവിതം.
“നിനക്ക് തനിയെ താമസിക്കാന്‍ ഒരിടമല്ലേ വേണ്ടത് ? വാ പറ്റിയ സ്ഥലം ഒന്നു കാലിയുണ്ട് “
ക്രിഷ്ണന്‍ കോലി എന്നേയും കൊണ്ട് അയാളുടെ കാറില്‍ യാത്രയായി.
ലണ്ടനില്‍ ഒരു ഭാഗത്ത് – (ഏതു ഭാഗത്തായാലെന്താ അടുത്ത് ട്രെയിന്‍ സ്റ്റേഷന്‍ ഉണ്ടായാല്‍ മതി) ഒരു കെട്ടിടത്തിനു മുന്‍പില്‍ ക്രിഷ്ണന്‍ കോലിയുടെ വണ്ടി നിന്നു. നല്ല ഭംഗിയുള്ള കെട്ടിടം. പുറത്ത് നല്ല പുല്പരപ്പ്. ഞാനും കോലിയും വീടിനു നേറ്ക്കു നടന്നു. നിന്നെ ഇപ്പം ഇടിച്ചിടും എന്ന മാതിരി ഒരു മദാമ്മ എതിരെ നറ്റന്നു വന്നു.
“ഹായ് ക്രിസ്സ്” എന്നു പറഞ്ഞു ചിരിച്ചു.
“പേരു മാറ്റിയോ ?” ഞാന്‍ കോലിയോട് ചോദിച്ചു.
“ഇവിടുത്തുകാറ്ക്ക് ക്രിഷ്ണന്‍ എന്നൊന്നും പറയാന്‍ അറിയില്ല. അവറ്ക്ക് ക്രിസ്സേ അറിയു.”
നാലു മുറികളുള്ള വീട്. നടുക്ക് വിശാലമായ ഹാള്‍. പതു പതുത്ത കാറ്പ്പെറ്റ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു മുറിയില്‍ രണ്ടുപേറ് വീതം താമസം. കോലി ഒഴിഞ്ഞ കട്ടില്‍ കാണിച്ചു തന്നു.
പെട്ടിയെല്ലാം എടുത്ത് ഇന്നു തന്നെ പോരെ. 700 പൌണ്ട് വാടക്. ഒരു മാസത്തെ വാടക അഡ്വാന്‍സായി തരണം. ബ്രോക്കര്‍ ഫീസ്സ് കൊടുക്കാതേയും എഗ്രിമെന്റ് ഒപ്പിടാതേയും താമസിക്കാന്‍ സ്ഥലം കിട്ടിയതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു.
“ബാക്കിയെല്ലാം സ്റ്റൂഡന്‍സ്സാ … ഇവിടുത്ത യൂണിവേറ്സിറ്റികളില്‍ പഠിക്കുന്ന … നിന്റെ മുറിയില്‍ ഒരു കെനിയാക്കാരനാ … പാവം … “
“പാവങ്ങള്‍ …“ ഞാനും ഓറ്ത്തു.
പെട്ടി പടുക്കയെല്ലാം എടുത്ത് ഞാന്‍ കോലി മന്ദിരത്തില്‍ താമസമാക്കി. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. രാത്രിയായി. ആരും വരുന്നില്ല. ഞാന്‍ തനിച്ച് കുത്തിയിരുന്നു. പതിരയായി. ആരും വരുന്നില്ല. ചെറിയ അനക്കം പോലുമില്ല, പഠിക്കുന്ന കുട്ടികളല്ലേ സ്പെഷ്യല്‍ ക്ക്ലാസ്സ് വല്ലതും കാണും. ഞാന്‍ തലവഴി പുതപ്പിട്ട് കിടന്നുറങ്ങി.
“ഠപ്പോ …” വെടിപൊട്ടിയപോലെ ഒരു ശബ്ദം കേട്ട് ഞാന്‍ തട്ടിപ്പിടഞ്ഞെഴുന്നേറ്റു. ഹാളില്‍ നല്ല വെളിച്ച്വും ആള്‍ ബഹളവും.
ഞാന്‍ ഓടി ഹാളിലെത്തി. അഞ്ചാറു യുവസായിപ്പാന്മാറ്. മദമ്മമാരും. ഉറക്കെ ഉറക്കെ സംസാരം. പൊട്ടിച്ചിരി.
“ഹേയ്യ് …ഹൂ ആറ് യൂ …? “
ഒരുത്തന്‍ അലറി. ആജാന ബാഹു. തലമുടി പൂവങ്കോഴിയുടെ വാലുപോലെ നടുക്കുമാത്രം വളറ്ത്തി ബാക്കി തല ഷേവുചെയ്തിരിക്കുന്നു. സപ്തവറ്ണ്ണങ്ങളും തലമുടിക്ക്. കാക്കാലന്മാരെപോലെ കൈകളിലും നെഞ്ചത്തും പച്ച കുത്തിയിരിക്കുന്നു.
“ഞാനിവിടെ പുതിയ താമസക്കാരനാണ്” ഞാന്‍ പറഞ്ഞു.
“യൂ വാണ്‍ ടു ജോയിന്‍ ഔവറ് പാറ്ട്ടി …? കമോണ്‍ …ഡ്രിങ്ക് ..”
വേറെ ഒരുത്തന്‍ ഒരുകുപ്പി എടുത്തു നീട്ടി.
“വേണ്ട…” ഞാന്‍ പറഞ്ഞൊഴിഞ്ഞു
വലീയ ഒരു പെട്ടിപൊക്കി കൊണ്ടുവന്നു ഒരുത്തന്‍. ഫുള്‍ വോളിയത്തില്‍ അലറിയുള്ള് പാട്ട്. തുടറ്ന്ന് ന്രുത്തം. കുപ്പികള്‍ തട്ടുന്ന ശബ്ദം. കുടി.
ഞാന്‍ പതുക്കെ പിന് വാങ്ങി മുറിയുടെ വാതിലിനു മറഞ്ഞു നിന്നു. എട്ടുപത്തു പേരുണ്ട്. യുവാക്കളും യുവതികളും. പെണ്ണുങ്ങളെല്ലാം അല്പ വസ്ത്രധാരികള്‍. കുടിച്ചു മറിയുന്നു. ന്രുത്തം ചവിട്ടുന്നു. ചെവിടടപ്പിക്കുന്ന പാട്ട്. കുടി. പുക.
ദം മാരെ …ദം … എന്ന പാട്ട് ഓറ്മ്മ വന്നു.
ഒരു മദാമ്മയുമായി കെട്ടിമറിഞ്ഞ് ഒരുത്തന്‍ എനിക്കരികിലുള്ള സോഫായിലേക്ക് വീണു. ഉയറ്ന്നുപൊങ്ങുന്ന പുക ആകെ മൂടലുണ്ടാക്കി.
തലവഴി പുതപ്പിട്ട് ഞാന്‍ കിടന്നു. അലറലും വിളിയും തുടറ്ന്നു കൊണ്ടിരുന്നു. കോലി എന്നെ കൊണ്ടാക്കിയ സ്ഥലം കൊള്ളാം. ദ്രോഹി …
ഒച്ച അതിന്റെ പാരമ്യത്തിലെത്തി. പെട്ടന്ന് ആരൊ ത്ട്ടിപ്പിടഞ്ഞ് വീഴുമ്പോലെ. പാട്ടുനിന്നു. ആരോ അലറുന്ന ശബ്ദം. ആരൊ വാതില്‍ തുറന്ന് ഓടുന്നു.
എനിക്കു പേടിയായി. ഞാന്‍ പതുക്കെ പുറത്തേക്കു വന്നു നോക്കി. ഹാള്‍ ഏതാണ്ട് ഒഴിഞ്ഞിരിക്കുന്നു. ഒരു യുദ്ധക്കളം പോലെ കുപ്പികളും തീറ്റ സാധനങ്ങളും വാരി എറിഞ്ഞിരിക്കുന്നു. നിലത്തുവീണുകിടക്കുന്ന ഒരു മദാമ്മയെ രണ്ടുമൂന്നുപേറ് എടുത്തു പൊക്കി കൊണ്ടുപോകുന്നു. പുറത്ത് ഒരു കാറ് സ്റ്റാറ്ട്ടാക്കി പോകുന്ന ശബ്ദം.
രാത്രി രണ്ടുമണിയായിരിക്കുന്നു. ഞാന്‍ വന്നു പുതച്ചു മൂടി കിടന്നു. ഇനിയെങ്കിലും ഒന്ന് ഉറങ്ങാമല്ലോ.
അല്പനേരം കഴിഞ്ഞില്ല. അതാ ആരോ മുറിക്കകത്തു വന്ന് ലൈറ്റിട്ടു. നീണ്ടു കറുത്തു വള്ളി പോലെ ഒരു നീഗ്രോ. എന്റെ റൂം മേറ്റ് - പാവം കെനിയാക്കാരന്‍.
ഞാന്‍ തലപൊക്കി ചിരിക്കാന്‍ ശ്രമിച്ചു. അവന്‍ എന്നെ കണ്ടഭാവമേ വെച്ചില്ല. അവെന്റെ കട്ടിലില്‍ ഇരുന്നു. ഞാന്‍ തിരിഞ്ഞു കിടന്നു. ലൈറ്റണക്കാന്‍ ഭാവമില്ല. ഞാന്‍ തിരിഞ്ഞു നോക്കി.
പാവം കെനിയാക്കാരനുണ്ട് ചില സുരേഷ്ഗോപി ചിത്രങ്ങളിലെ വില്ലന്മാരുടെ കൂട്ട് ഒരു വലീയ സിറിഞ്ചെടുത്ത് കൈയ്യില്‍ കുത്തിക്കേറ്റുന്നു! രത്രി മൂന്നുമണിക്ക് ഇവന്‍ എന്തു മരുന്നാണോ ഈശ്വരാ കുത്തിവെക്കുന്നത്? നോക്കിനില്‍ക്കെ അവന്റെ മുഖം വലിഞ്ഞു മുറുകി. കണ്ണുകള്‍ ചോര നിറമായി പുറത്തേക്കു തള്ളി. എന്റമ്മേ ഇവനു വല്ല പ്രേത ബാധയുമാണോ? ഞാന്‍ പേടിച്ചു വിറച്ചു.
പെട്ടന്ന് അവന്‍ ചാടി എഴുന്നേറ്റു. സ്പ്രിംഗുപോലത്തെ മുടി വിറപ്പിച്ചു. വാതിലിന്റെ മറവില്‍ നിന്ന് ഏതാണ്ട് ആറടി നീളമുള്ള ഒരു ഗിത്താറ് പുറത്തെടുത്തു.
ടങ്ങ്…ടങ്ങ്…ടങ്ങ്…അതിന്റെ കമ്പികളില്‍ ആഞ്ഞടിച്ച് അവന്‍ അലറി പാടാന്‍ തുടങ്ങി.
ദൈവമേ ഇതേതു പ്രേതലോകം! ഇതാണോ ലണ്ടന്‍ ?
"കമോണ്‍ മേന്‍ ഡാന്‍സ്സ് …"
അവന്‍ അലറി. ഈ സമയത്തായിരിക്കും അവന്റെ കൂട്ടരെല്ലാം കാട്ടില്‍ ഡാന്‍സ്സു ചെയ്യുന്നത്.
ഗദപോലത്തെ ഗിത്താറുകൊണ്ട് അവനെന്റെ തലക്കെങ്ങാനും താങ്ങിയാലോന്നു പേടിച്ച് ഞാനും എണീറ്റു. തീക്കുചുറ്റും ആദിവാസികള്‍ ന്രുത്തം ചവിട്ടുന്നത് ചില സിനിമകളില്‍ കണ്ട പരിചയമുണ്ട്. അതുപോലെ ഞാന്‍ ചുവടുവെച്ചു.
-ഹും …ഹാ …ഹും ..
-ഹും …ഹ …ഹും…
അവനത് നന്നായി ബോധിച്ചു. ഗിത്താറില്‍ ഉറക്കെ ഏതോ പ്രാക്ക്രുത താളങ്ങള്‍ വായിച്ചു. ഇടക്കിടക്ക് സിറിഞ്ച് കൈയ്യില്‍ കുത്തികയറ്റി.
നേരം വെളുത്തതും ഞാനോടി കോലിയുടെ വീട്ടിലെത്തി. എനിക്കിതു ശരിയാവില്ലാ …
"നിനക്കു പറ്റിയൊരിടമുണ്ട്. " കോലി എന്നെയും കൊണ്ട് യാത്രയായി.
നീണ്ടു വിശലമായ ഹാളോടു കൂടിയ ഒരു കെട്ടിടം. ഹാളിന്റെ മൂലക്കായി ഒരുമുറി.
"ഇത് ഇവിടുത്തെ ഹിന്ദു ക്ഷേത്രമാണ്ണ്" കോലി പറഞ്ഞു.
"ഈ മുറിയിലാണ്ണ് ഇവിടുത്തെ പൂജാരി താമസിക്കുന്നത്. നിനക്കും ഇവിടെ താമസിക്കാം. പൂജാരിയുടെ കൂടെ. ഒരു ശല്യവുമുണ്ടാവില്ല"
ഞാനകത്തേക്കു നോക്കി. മൂലക്കായി കെട്ടിയിരിക്കുന്ന അഴയില്‍ രാമ …രാമ എന്നെഴുതിയ കാവി തുണികള്‍ വിരിച്ചിരിക്കുന്നു.
"എന്താ നോക്കുന്നത്? " കോലി ചോദിച്ചു.
വാതിലിനു പുറകില്‍ വലിയ ഗിതാറ് വല്ലതും ഒളിപ്പിച്ചിട്ടുണ്ടാവുമോ…രാത്രിയാവുമ്പോള്‍ പുറത്തെടുക്കാന്‍ …!

27 comments:

നവരുചിയന്‍ said...

(((((( ടോ ))))) എന്റെ ആദ്യത്തെ തേങ്ങ ...... എന്തൊരു സന്തോഷം

നവരുചിയന്‍ said...

എന്തായാലും ആ രാത്രി കൊള്ളാം ... അവന്‍ നരഭോജി ഒന്നും അകത്തു ഭാഗ്യം .. ഇല്ലെങ്കില്‍ വൃത്തിയായി തിന്നേനെ ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

രാത്രിയില്‍ കറങ്ങി നടക്കുന്നതു ഇനി സൂക്ഷിക്കണമല്ലൊ... ഇല്ലെങ്കില്‍ നവരുചിയന്‍ പറഞ്ഞപോലെ കട്ടപ്പൊകയാക്കിയേനെ.

കാപ്പിലാന്‍ said...

good

ശ്രീവല്ലഭന്‍. said...

Kollam...pakshe tourisathinte athrayum aayilla! :-)

നിരക്ഷരൻ said...

ഒരുത്തന്‍ അലറി. ആജാന ബാഹു. തലമുടി പൂവങ്കോഴിയുടെ വാലുപോലെ നടുക്കുമാത്രം വളറ്ത്തി ബാക്കി തല ഷേവുചെയ്തിരിക്കുന്നു. സപ്തവറ്ണ്ണങ്ങളും തലമുടിക്ക്. കാക്കാലന്മാരെപോലെ കൈകളിലും നെഞ്ചത്തും പച്ച കുത്തിയിരിക്കുന്നു.
-----------------
തീക്കുചുറ്റും ആദിവാസികള്‍ ന്രുത്തം ചവിട്ടുന്നത് ചില സിനിമകളില്‍ കണ്ട പരിചയമുണ്ട്. അതുപോലെ ഞാന്‍ ചുവടുവെച്ചു.
-ഹും …ഹാ …ഹും ..
-ഹും …ഹ …ഹും…
------------------------
ഇങ്ങനെ ഒന്നുരണ്ടിടങ്ങളില്‍ എനിക്ക് ചിരി പിടിച്ച് നിര്‍ത്താനായില്ല. :) :)

ആ ആദിവാസി നൃത്തം ...ഹയ്യോ വയ്യ... :)

ദിലീപ് വിശ്വനാഥ് said...

ആ രാത്രി മാഞ്ഞുപോയി..

അടിച്ചുപൊളിച്ചുകൂടായിരുന്നോ അവരുടെ കൂടെ?

sreeni sreedharan said...

ഹ ഹ കൊള്ളാം , നല്ല പണി തന്നെ കിട്ടിയല്ലെ? ;)

വിന്‍സ് said...

ഹഹഹഹ....നല്ല രസമുണ്ടായിരുന്നു വായിക്കാന്‍.

ശ്രീ said...

ഹ ഹ ഹ.
ചിരിച്ചു പോയല്ലോ മാഷേ. ആ കെനിയാക്കാരന്‍‌ കാരണം ആദിവാസി നൃത്തം പഠിച്ചില്ലേ?
തലയ്ക്ക് അടി കൊള്ളാതിരുന്നത് ഭാഗ്യം. ;)

Pongummoodan said...

വായിച്ചു. രസിച്ചു. ചിരിച്ചു. :)

jyothi said...

നന്നായിട്ടുണ്ടു...

siva // ശിവ said...

nice....I imagined the scene that you danced with the kenya man....oh...

rathisukam said...

ചുമ്മാകൊതിപ്പിച്ചല്ലോടാ പാപി

പ്രയാസി said...

"ഹും …ഹാ …ഹും ..
-ഹും …ഹ …ഹും…"

എന്നെ കൊല്ല്..:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഗിത്താറിനൊപ്പം ചുവടു വെയ്ക്കുന്നത് ഭാവനയില്‍ കാണുകയായിരുന്നു.

റയില്വേ സ്റ്റേഷന്‍ എന്നു പറഞ്ഞു പറഞ്ഞു ട്രൈന്‍ സ്റ്റേഷന്‍ എന്നു കേട്ടപ്പൊ അതെന്തുവാ എന്നു കുറെ നേരം ആലോചിച്ചിരുന്നു.എന്റെയൊരു കാര്യം.

നല്ല രസികന്‍ വിവരണം

തറവാടി said...

:)

Madhavan said...

Officeല്‍ ഇരിക്കുമ്പൊഴാണു ഇതു വായിച്ചതു...ഉറക്കെ ചിരിച്ചതു കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി...അടക്കാനായില്ല...നന്നായിട്ടുണ്ട്...

കാനനവാസന്‍ said...

ഹ ഹ ഹ.....മാഷേ...സൂപ്പറായി...
അവന്‍ എന്നാത്തിന്റെ കുത്തിവെപ്പാ എടുത്തതെന്നു വല്ല പിടിയും ഉണ്ടൊ???
:)

ഭൂമിപുത്രി said...

ശരിയ്ക്കാസ്വദിച്ചു വായിച്ചു..
എന്നിട്ടെന്തുപ്പറ്റി?
പൂജാ‍വിധികളൊക്കെയാസ്വദിച്ചു
ദൈവത്തിന്റെ പ്രതിപുരുഷന്റെ
കൂടെത്തന്നെക്കൂടിയൊ?

നിര്‍മ്മല said...

ഹ..ഹ... ലണ്ടനിലെ റാഗിംഗ് ഇങ്ങനെയാണ്. എന്നാലും ആദ്യത്തെ പാര്‍ട്ടിയില്‍ ചേരാഞ്ഞതു മോശമായിപ്പോയി (ചുടല നൃത്തത്തിലും വലുതെന്തെങ്കിലും ചെയ്യാനൊരു ചാന്‍സു കിട്ടിയേനെ :))

Jishad said...

Some body copied your blog

http://thatskerala.blogspot.com/2008/02/blog-post_13.html

ധനേഷ് said...

മാഷേ... നന്നായിട്ടുണ്ട് കേട്ടോ...

പാവം പൂജാരി...
ഏതായാലും പൂജാരിക്കു ബ്ലോഗ് ഇല്ലാത്തതു ഭാഗ്യായി..

A live journal of our life together for future reference said...

saksharan never disappoints ..

ആഷ | Asha said...

ഹ ഹ
രസായിരിക്കുന്നു
ആ ഹും ഹാ ഹും ശരിക്കും രസിച്ചു

അഭിലാഷങ്ങള്‍ said...

നല്ല ബെസ്റ്റ് രാത്രി...

:-)

Anonymous said...

puthiya blogonnum kanunnillallo blogachekavare.. entha therikkalano..?