പ്രണയം ഇഴ പിരിയാത്ത ഒരു നൂലുപോലെയാണ്. എപ്പോഴോ അത് നമ്മളെ തൊട്ടുവിളിക്കുന്നു. പരസ്പരം കോറ്ത്തിണക്കുന്നു. അടരാതിരുന്നാല്‍ അത് ഉറപ്പുള്ള ജീവരേഖയാകുന്നു. പരസ്പരം ചേറ്ത്തടുപ്പിക്കുന്നു.
അകലാതെ, അടരാതെ പ്രണയം നമ്മെ ജീവിപ്പിക്കുന്ന ജീവരേഖയാകുന്നു. ചുറ്റിപ്പിണയാനും പിണങ്ങിയകലാനും വീണ്ടും ചേറ്ന്നടുക്കാനും കരുത്തേകുന്ന പ്രണയമെന്ന ജീവസാന്ദ്രമായ പട്ടുനൂല്‍
ചെറുപാവാടപ്രായത്തില്‍ അവളെ നോക്കി നിന്നിട്ടുണ്ട്. എന്തായിരുന്നൂ ആ വികാരത്തിന്റെ പേര് ? പ്രണയം ? ആരാധന? അതോ വറും കൌതുകമോ? അറിയില്ല. അദ്രുശ്യമായ ഒരു നൂലിഴ ഞങ്ങള്‍ക്കിടയില്‍ അപ്പോഴും ഉണ്ടായിരുന്നോ?
പോടിമീശ കറുപ്പിച്ച് ഒരു നായകനെപ്പോലെ അവള്‍ക്കു മുന്നില്‍ സൈക്കിള്‍ ചവുട്ടി. താലപ്പൊലി ഏന്തി നിന്നപ്പോള്‍ കരപ്രമാണിയേപ്പോലെ ആളായി.
മഴ മണിമുത്തുകള്‍ വിതറിയ ഒരു പ്രഭാതത്തില്‍ അമ്പലനടയില്‍ കാത്തുനിന്നു. കണ്ണുകളിലേക്കു നോക്കിയതും, പറയാനുറച്ചത് വിറയലില്‍ അമറ്ന്നുപോയി.
മുപ്പത്തിരണ്ടിഞ്ച് ബെല്‍ബോട്ടം പാന്റില്‍ പ്രീഡിഗ്രിയിലേക്ക് നടന്നുകയറിയപ്പോള്‍ അവള് യൌവനത്തിന്റെ അകലത്തായി. പറയണമെന്നുണ്ടായിരുന്നു. പറയാന്‍ കഴിഞ്ഞില്ലൊരിക്കലും.
അച്ഛന് യാത്രപറഞ്ഞപ്പോള്‍ നാടിനോടും യാത്ര് പറഞ്ഞു. പന്നെ കണ്ടില്ല, ഒരുപാടു വറ്ഷം. സ്വപ്നമായി കൊണ്ടുനടന്നിട്ടുണ്ട്. പുഴ കടന്നു വരുന്ന ഇളം കാറ്റില്‍ പിച്ചിപൂവിന്റെ മണം സാന്ത്വനമായി … അവളായി…
എഞ്ചിനീയറിംഗും നാടുചുറ്റലുമായി പിന്നേയും കുറേ വറ്ഷം. അമ്മ ഓറ്മ്മിപ്പിച്ചപ്പോള്‍ അറിഞ്ഞു. മീശകനത്തു. കൈപിടിക്കാനുള്ള കൂട്ടുകാരി…അതിനവളെന്നും അരികിലുണ്ടായിരുന്നല്ലോ.
വറ്ഷങ്ങള്ക്കുശേഷം അതേ നാട്ടിലേക്ക്. പോക്കുവെയില്‍ നിഴല്‍ വീഴ്ത്തിയ വരാന്തയില്‍ വെച്ച് അമ്മാവന്മാര് കേള്‍ക്കാതെ പതുക്കെ ചോദിച്ചു – ഇഷ്ടമാണോ എന്നേ …?.
പത്തു വറ്ഷങ്ങളാകുന്നൂ ഞങ്ങള്‍ ഒന്നിച്ചിട്ട്. ഒരു ജന്മം ആയി എന്നു പറയുന്നതല്ലേ ശരി.
ഇന്ന് അവളുടെ ജന്മദിനം. എന്റെ മകളെ എനിക്കു സമ്മാനിച്ച, എന്റെ വിഷാദങ്ങള്‍ക്കും വിനോദങ്ങള്‍ക്കും തുണയായ എന്റെ കൂട്ടുകാരിക്ക് ജന്മദിനാശംസകള്.
നങ്ങളും ചേരില്ലേ ഈ ആശംസയില്‍
Subscribe to:
Post Comments (Atom)
34 comments:
തീര്‍ച്ചയായും, മാഷേ.
ബൂലോകര്‍ക്കു വേണ്ടി ജന്മദിനാശംസകള് നേര്‍ന്നു കൊണ്ട് ഞാന്‍ തന്നെ തുടങ്ങുന്നു.
ഇനിയും ഒരു നൂറ് സംവത്സരങ്ങള്‍ സന്തുഷ്ടമായ നിങ്ങളുടെ കുടുംബജീവിതത്തോടൊപ്പം ജന്മ ദിനങ്ങള്‍ ആഘോഷിയ്ക്കാനാകട്ടെ.
:)
:)
സാക്ഷരന്റെ നല്ലപാതിക്ക് ജന്മദിനാശംസകള്
തറവാടി,വല്യമ്മായി
സാക്ഷരന്‍,
വായിച്ചു തുടങ്ങിയപ്പോള്‍ സാക്ഷരന്‍ പെട്ടന്ന് സീരിയസ് ആയല്ലോ എന്ന് ദുഖിച്ചു. പിന്നല്ലേ കാര്യം മനസ്സിലായത്.
ഹാപ്പി ബെര്‍ത്ഡേ ടു യു, 'സാക്ഷര'
(സാക്ഷരന്റെ ഭാര്യ 'സാക്ഷര')
wedding ആനിവേഴ്സറി എന്ന്?
സാക്ഷരന്റെ ഹൃദയേശ്വരിക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍ :)
:) ആശംസകള്‍..
ശ്രീ – ആദ്യം തന്നെ എത്തി ആശംസകള്‍ നേറ്ന്നതിന്ന് നന്ദി.
ശ്രീനാഥ് , വല്യമ്മായി – വളരെ നന്ദി
ശ്രീവല്ലഭന് – സീരിസ്സായതല്ല … വാസ്തവം പറഞ്ഞതല്ലേ :)
പ്രിയ – വളരെ നന്ദി
പാമരന് – വളരെ നന്ദി
ഇതു വായിച്ച എല്ലാവറ്ക്കും നന്ദി രേഖപ്പെടുത്തട്ടെ …
"പ്രണയ ച്ചായക്കൂട്ടിന് നൂറുവര്ണ്ണങ്ങളെഴും,
ഭാവനാ സമ്പന്നമാം വര്‍ഷങ്ങള്‍ വിടരട്ടെ.."
ജന്മദിനാശംസകള്.......
സാക്ഷര ചേച്ചിക്കു ജന്മദിനാശംസകള്..... :)
നന്മകള് നേരുന്നൂ.പത്ത് വര്‍ഷങ്ങളേക്കാള്‍ ഒരു ജന്മം എന്നത് തന്നെയാ മാഷെ ശരി..എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.
അറിയില്ലെങ്കിലും, ഭാഗ്യവതിയായ* ആ ചേച്ചിക്ക് എന്റെവകയും ജന്മദിനാശംസകള്... :-) (*ഇത്രയും സ്നേഹമയനായ ഒരു നല്ലപാതിയെ കിട്ടിയതില്‍..)
സാക്ഷരിക്ക് ജന്മദിനാസംസകള് ....
പിന്നേ! ദേ ആശംസയില്‍ ചേര്‍ന്നിരിക്കുന്നു.
ഈ ദിനവും വരും ദിനങ്ങളും നിങ്ങള്‍ക്കെല്ലാം സന്തോഷപൂര്‍ണ്ണമാകട്ടെ.
(ബൈ ദ ബൈ, ഞാന്‍ ഇപ്ലാ ലണ്ടന്‍ രാത്രി വായിച്ചത്..പാറ്റണ്ടാങ്കും..ചിരിച്ച് ഒരു വഴിക്കായി.
തകര്‍ത്തു.)
“പുഴ കടന്നു വരുന്ന ഇളം കാറ്റില്‍ പിച്ചിപൂവിന്റെ മണം സാന്ത്വനമായി … അവളായി…“
എനിക്കാ വരികള്‍ വല്ലാതെ പിടിച്ചു സാക്ഷരാ. എനിക്കിങ്ങനെയൊന്നും എഴുതാന്‍ പറ്റുന്നില്ലല്ലോ എന്ന ഒരു അസൂയയും കൂടെയുണ്ട്.
സാക്ഷരിക്ക് ജന്മദിനാശംസകള്.
ഓ.ടോ.- ബൂലോകര് എന്റെ നല്ലപാതിയെ എന്തായിരിക്കും സംബോധന ചെയ്യുക എന്നാലോചിച്ചപ്പോള്‍ ചിരി പൊട്ടി :) :)
നിരക്ഷര, നിരക്ഷരി, നിരി, നീ-രാക്ഷസി :) :)
ആശംസകള്‍ സാക്ഷരന്‍
:-)
ഉപാസന
പിന്നില്ലേ..!!
ഒരുപാട് ജന്മദിനാശംസകള് ആ സൌഭാഗ്യവതിക്ക്.
നല്ല ചോറും കൂട്ടാനും, നല്ല സ്നേഹമുള്ള ഭാര്യയും ഭര്‍ത്താവും, ഇതൊക്കെ ആര്‍ക്കാ മാഷേ കാണാനും കേള്‍ക്കാനും സന്തോഷമില്ലാത്തെ???
വളരെ വളരെ സന്തോഷം ട്ടാ..
കുറെ കുറെ കാലങ്ങള്‍ നിങ്ങള്‍ ഇങ്ങിനെ അടയും ചക്കരയുമായി സ്നേഹിച്ച് ആര്‍മാദിച്ച് സന്തോഷായി ജീവിക്കണം ട്ടാ. എല്ലാവിധ ആശംസകളും!
ഇത്രഹൃദ്യമായ ഒരു ജന്മദിനസമ്മാനം കൂട്ടുകാരിക്കു ഇതിനുമുന്‍പ് കിട്ടിക്കാണില്ല അല്ലേ?
ഇനി കിട്ടാനുമില്ലാ.....
എന്റെവക ജന്മദിനാശംസകളും നേരുന്നു....
Many Many Happy Returns of the Day!
ഞങ്ങളും ചേര്‍ന്നിരിക്കുന്നു ആശംസയില്‍
ഇത്തിരി വൈകി പോയി എങ്കിലും സാക്ഷരന്റെ മാഡംക്യൂറിക്ക് ഒരായിരം ജന്മദിനാശംസകള്!
ശ്ശോ...ശ്ശോ... ഇത്തിരി താമസിച്ചു പോയി. എന്നാലും ആശംസക്കു കുറവൊന്നുമില്ല കേട്ടോ.
“മാഡം ക്യൂറീക്ക്“ ഒരായിരം ജന്മദിനാശംസകള് !!
ഈ ചേട്ടായീടേ ബഡായീം റൊമാന്സും ഒക്കെ സഹിച്ച് ഒരുനൂറു വര്‍ഷം ആരോഗ്യത്തോടെ ജീവിച്ചിരിക്കാന്‍ :)
കുറച്ചു വൈകിപ്പോയി...
ആശംസകള്‍...
maashe ee blog onnu waaychu enne anugrahikku... annanil ninnum aaawesham ulkondu kondu.. njaaanum blogaan thudanguwa...
http://pullipuli-dewasya.blogspot.com/
ആശംസകള്‍... താങ്കള്‍ക്കും, പിറന്നാളുകാരിയായ താങ്കളുടെ വാമഭാഗത്തിനും..
സുഹൃത്തേ, നിങ്ങടെ ഒക്കെ ഒരു ടൈംസ്.....
ബെലേട്ടഡ് ഹാപ്പി ബര്‍ത്ത് ദേ തു ഹാഫ് പാതി....
പിറന്നാള്‍ ആശംസകള്‍!!
അടുത്ത പോസ്റ്റിനായ്കാത്തിരിക്കുന്നു.... :)
Pirannal aashamsakal. Read your blog last week and finished the whole thing in one stretch. I've been coming back every single day to see if you have added any more posts.
Please..pettemmu adutha post idoo..Joliyokke mattivakkooo..ennittu madikkathe blogukal ezhuthooo....
ജന്മദിനാശാംസകള്‍...
എന്റെ ബ്ളോഗ് കൂടി പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു.............
www.jayaraj123.blogspot.com
വളരെ വൈകിപ്പോയ ഒരു ജന്മദിനാശംസ, മാഡം ക്യൂറിക്ക്.
സോറി...
thudangiyappo oru premanairashyam enna thonniye.. nice wrk bai
...vivek
ഒരുപാട് സ്വപ്നങ്ങളും,ഒരുപാടു മോഹങ്ങളുമായി
നിങ്ങളൊന്നായി..ഇനിയും ഒരുപാട് ജന്മദിനങ്ങള്
നിങ്ങളൊന്നിച്ചുണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു..
അവള്‍ക്കുള്ള ഒരു നല്ല ജന്മദിന സമ്മാനമായി താങ്കളുടെ ഈ പോസ്റ്റ്...
താങ്കളുടെ പ്രിയ കൂട്ടുകാരിക്ക്, അടുത്ത ഫെബ്രുവരി പതിനേഴിന് മുന്‍കൂറായി ജന്മദിനാശംസകള്..
അല്പം വൈകിപ്പോയി എന്നാലും കുഴപ്പമില്ലാ..
ആ ചേച്ചിക്ക് ജന്മദിനാശംസകൾ..
താങ്കളുടെ രചന നന്നേ പിടിച്ചിരിക്കുന്നു...
സായിപ്പിൻ്റെ കഥ വളരെ നന്നായിരുന്നു
Pragmatic Play launches live casino game in Indonesia - JTA
Pragmatic Play, a 광명 출장안마 leading content provider to the iGaming industry, has launched 부산광역 출장마사지 a live 제천 출장안마 casino game 포항 출장샵 in 성남 출장안마 Indonesia.
Post a Comment